HomeTech And gadgetsശല്യക്കാരുടെ വിളികളും സ്പാം കോളുകളും നിയന്ത്രിക്കാന്‍ വാട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചർ വരുന്നു !

ശല്യക്കാരുടെ വിളികളും സ്പാം കോളുകളും നിയന്ത്രിക്കാന്‍ വാട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചർ വരുന്നു !

ശല്യക്കാരുടെ വിളികളും സ്പാം കോളുകളും നിയന്ത്രിക്കാന്‍ വാട്‌സ്‌ആപ്പില്‍ ഫീച്ചര്‍ വരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്ന ആര്‍ക്കും ആരെയും വിളിക്കാവുന്ന വിധത്തിലാണ് കോള്‍ ഫീച്ചര്‍ സെറ്റ് ചെയ്തിട്ടുള്ളത്. നമ്ബര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ക്കൂടി കോള്‍ സാധ്യമാണ്. ഇതില്‍ മാറ്റം വരുത്തുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സേവ് ചെയ്യാത്ത നമ്ബരുകളില്‍നിന്നുള്ള കോള്‍ സൈലന്‍സ് ആക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഓപ്ഷന്‍ നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. ഇതോടെ സ്പാം കോളുകള്‍ ഒഴിവാക്കാനാവും. ശല്യക്കാരുടെ വിളികള്‍ നിയന്ത്രിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. പുതിയ ഫീച്ചര്‍ അനുസരിച്ച്‌ സേവ് ചെയ്യാത്ത നമ്ബരുകള്‍ സൈലന്‍സ് ആവുമെങ്കിലും അവ കോള്‍ ലിസ്റ്റില്‍ കാണിക്കും. അതായത് ആവശ്യമെങ്കില്‍ ഈ കോളുകള്‍ എടുക്കാനും തിരിച്ചുവിളിക്കാനും ഉപയോക്താക്കള്‍ക്കാവും. വാട്‌സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയ്ഡില്‍ പരീക്ഷണ ഘട്ടത്തില്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments