HomeSportsലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍നേട്ടം; എയര്‍ പിസ്റ്റള്‍ മിക്സഡ് വെള്ളിയും എയര്‍ റൈഫിളില്‍ വെങ്കലവും

ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍നേട്ടം; എയര്‍ പിസ്റ്റള്‍ മിക്സഡ് വെള്ളിയും എയര്‍ റൈഫിളില്‍ വെങ്കലവും

ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍നേട്ടം. എയര്‍ പിസ്റ്റള്‍ മിക്സഡ് ടീമിനത്തില്‍ വരുണ്‍ തോമര്‍- റിഥം സാങ്വാന്‍ സഖ്യം വെള്ളി നേടി. എയര്‍ റൈഫിളില്‍ രുദ്രാങ്ക്ഷ് പാട്ടീല്‍- നര്‍മദ നിതിന്‍ രാജു വെങ്കലവും സ്വന്തമാക്കി. രണ്ടിനങ്ങളിലും ചൈനക്കാണ് സ്വര്‍ണം. ഒന്നു വീതം സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം ലോകകപ്പില്‍ ആതിഥേയര്‍ക്ക് മെഡല്‍ സമ്പാദ്യം നാലായി. സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ ക്വിയാന്‍ വീയ്- ല്യൂ ജിന്‍യാവോ സഖ്യത്തോടാണ് വരുണ്‍ തോമറും റിഥവും തോറ്റത്. 17-11നാണ് ചൈനീസ് ജോടി ജയിച്ചത്. എയര്‍ പിസ്റ്റള്‍ മിക്സഡ് ടീമിനത്തില്‍ ഇന്ത്യയുടെ സരബ്ജോത് സിങ് -ടിഎസ് ദിവ്യ സഖ്യത്തിന് ഒരു പോയ്ന്റ് വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments