HomeNewsShortആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

പാലക്കാട് ആർ എസ് എസ് നേതാവ് ശ്രീനിവാനെ വെട്ടിക്കൊലപ്പെട്ടുത്തിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ഇതിലൊരാൾ ശ്രീനിവാസനെ വെട്ടിയ ആളാണെന്ന് സൂചനയുണ്ട്. ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് മറ്റേയാളെ പിടികൂടിയത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. ഏപ്രിൽ പതിനാറിന് ഉച്ചയ്‌ക്ക് മേലാമുറി ജംഗ്‌ഷനിലെ സ്വന്തം കടയിൽവച്ചാണ് ശ്രീനിവാസൻ ആക്രമണത്തിനിരയായത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കൊലയാളി സംഘം കാറും ഉപയോഗിച്ചിരുന്നുവെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഈ കാറിലാണ് ആയുധമെത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മേലാമുറിക്ക് സമീപത്തു വച്ചാണ് ആയുധങ്ങൾ അക്രമിസംഘത്തിന് കൈമാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.ബൈക്കിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഈ മൂന്ന് പേരിൽ ഒരാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ആറംഗ സംഘത്തിലെ രണ്ട് പേരാണ് ഇതുവരെ പിടിയിലായത്. അതേസമയം എസ് ഡി പി ഐ നേതാവ് സുബൈർ വധക്കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments