HomeNewsShortഅവിഹിതം ആരോപിച്ച് ആദിവാസി സ്ത്രീക്ക് ക്രൂര മർദ്ദനം; ഭർത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിച്ചു; 11 പേർ...

അവിഹിതം ആരോപിച്ച് ആദിവാസി സ്ത്രീക്ക് ക്രൂര മർദ്ദനം; ഭർത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിച്ചു; 11 പേർ അറസ്റ്റിൽ

അവിഹിതബന്ധം ആരോപിച്ച്ആദിവാസി സ്ത്രീയെ മര്‍ദ്ദിക്കുകയും ഭര്‍ത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിക്കുകയും ചെയ്ത സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ബോര്‍പദാവ് എന്ന ഗ്രാമത്തിലാണ് സംഭവം. വിവാഹേതര ബന്ധം ആരോപിച്ചാണ് ആദിവാസി സ്ത്രീയെ നാട്ടുകാര്‍ ആക്രമിച്ചത്. സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഒമ്ബത് പേരെ ഉദയ്‌നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച സ്ത്രീയുടെ ഭര്‍ത്താവ്, ഇവരെ വലിച്ചിറക്കി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച്‌ കീറുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ കഴുത്തില്‍ ചെരിപ്പുമാല തൂക്കി തെരുവിലൂടെ ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു. ഇതിന്റെ വീഡിയോ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് സംഭവത്തെപ്പറ്റിയുളള പൊലീസ് വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments