തൃശൂർ സദാചാര കൊലക്കേസ്: 4 പേർ അറസ്റ്റിൽ; കൊലയാളികൾ പിടിയിലായത് ഉത്തരാഖണ്ഡിൽ നിന്നും

14

തൃശൂരിൽ നടന്ന സദാചാര കൊലക്കേസിൽ കൊലയാളികളായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഉത്തരാഖണ്ഡിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരെ നാല് പേരെയും നാളെ വൈകീട്ടോടെ തൃശൂരിൽ എത്തിക്കും.

ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം മർദ്ദിച്ചത്. ആന്തരിക അവയവങ്ങൾക്ക് അടക്കം പരിക്കുപറ്റിയ സഹർ ചികിത്സയിലിരിക്കെ മാർച്ച് ഏഴിന് മരിച്ചിരുന്നു.
സഹറിനെ മ‍ർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളായ ഗിഞ്ചുവിനെ നാട്ടിൽ നിന്ന് വാഹനത്തിൽ കൊച്ചിയിൽ എത്തിച്ച നവീൻ, പ്രതികൾക്ക് ഒളിവിൽ പോകാൻ സാമ്പത്തിക സഹായം നൽകിയ ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവ. പൊലീസ് പിടിയിലായിരുന്നു.