HomeNewsShortസംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് ഇന്നുമുതൽ പ്രാബല്യത്തിൽ; ഇന്ധനവിലയും മദ്യവിലയും ഉയരും

സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് ഇന്നുമുതൽ പ്രാബല്യത്തിൽ; ഇന്ധനവിലയും മദ്യവിലയും ഉയരും

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ വർധിക്കും. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വരുന്നത്. വ്യാപകമായി പ്രതിഷേധം നടന്ന സാഹചര്യത്തിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും അതുണ്ടായില്ല. മദ്യവിലയിൽ പത്ത് രൂപ വരെ വർദ്ധനവ് പ്രതീക്ഷിക്കാം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധനവ് ഉണ്ടാകും . കഴിഞ്ഞ 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കിൽ 12,000 രൂപയെങ്കിലും വേണം. കൂടിയ നിരക്ക് നിലവിൽ വരുന്നതിന് മുൻപ് പരമാവധി പേര്‍ രജിസ്ട്രേഷൻ നടത്താനെത്തിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈമാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. ഭൂമി നികുതിയും അഞ്ച് ശതമാനം വർധിക്കും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്കിലുള്ള വര്‍ദ്ധനയും ബജറ്റിൽ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാര്‍ഗ്ഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments