HomeNewsShortചില മാധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കർ ; മാലിന്യത്തിനു തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല; മാധ്യമങ്ങളെ...

ചില മാധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കർ ; മാലിന്യത്തിനു തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല; മാധ്യമങ്ങളെ വിമർശിച്ച് എം ബി രാജേഷ്

ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി എം ബി രാജേഷ്. മാലിന്യ കൂമ്പാരം രണ്ട് വർഷം മുമ്പ് ഉണ്ടായതല്ല. മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ല. ലോകമൊട്ടാകെ ഇതുസംഭവിക്കുന്നുണ്ട്. എന്നാൽ തീപിടിച്ചത് ലോകത്തെ ആദ്യ സംഭവം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് കൊടുക്കുന്നത്. ചില മാദ്ധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കരാണെന്നും അദ്ദേഹം നിയമസഭയിൽ വിമർശിച്ചു. ഡൽഹിയേക്കാൾ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി എന്ത് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. ‘വിഷവാതകം നിറഞ്ഞിട്ടും ഏതെങ്കിലും ഏജൻസിയെ വച്ച് അന്വേഷിച്ചോ. വളരെ നിസാരമായിട്ടാണ് സർക്കാർ ഇതിനെ നേരിട്ടത്. തീ ഇപ്പോഴും അണഞ്ഞിട്ടില്ല.’- വി ഡി സതീശൻ വിമർശിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments