HomeNewsShortസ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം എ യൂസഫലി; പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടിവരും, ഭയമില്ല

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം എ യൂസഫലി; പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടിവരും, ഭയമില്ല

ലൈഫ് മിഷൻ കേസിലേത് അടക്കമുള്ള ആരോപണങ്ങൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിന് ദുബായിൽ മറുപടി പറയുകയായിരുന്നു യൂസഫലി. സമൻസ് സംബന്ധിച്ച കാര്യങ്ങൾ വാർത്ത നൽകിയവരോട് ചോദിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കൊന്നും മറുപടി പറയുന്നില്ലെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ഇത്തരത്തിൽ പലതും കേൾക്കേണ്ടി വരും. വിമർശനങ്ങൾ കേട്ട് പിന്തിരിയുന്ന ആളല്ല താൻ എന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments