
ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കത്തിൽ പരിഹാരവുമായി സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് സംസ്ഥാന നിയമപരിഷ്കരണ കമ്മിഷൻ കരട് ബിൽ തയ്യാറാക്കി. ജസ്റ്റിസ് കെ.ടി.തോമസിന്റെ അധ്യക്ഷതയിലുളള കമ്മിഷൻ ബില്ലിന്റെ കരട് സംസ്ഥാന സർക്കാരിന് കൈമാറി. ഇരുവിഭാഗം തമ്മിൽ തർക്കം ഉണ്ടായാൽ ഭൂരിപക്ഷം ആർക്ക് എന്ന് നോക്കി ഉടമസ്ഥാവകാശം നിശ്ചയിക്കണമെന്നും ഭൂരിപക്ഷം നിശ്ചയിക്കാൻ റഫറണ്ടം നടത്തണമെന്നും കരടിൽ വ്യവസ്ഥയുണ്ട്. ഇതിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നും പറയുന്നു.
അതോറിറ്റിയുമായി ഏതെങ്കിലും സഭ സഹകരിക്കുന്നില്ലെങ്കിൽ സംസ്ഥാന സർക്കാരിന് ഉചിതനെന്നു തോന്നുന്ന അംഗത്തെ നിയമിക്കാമെന്നും കരടിൽ പറയുന്നു. ഈ അതോറിറ്റി എടുക്കുന്ന തീരുമാനം സഭകൾക്ക് ബാധകമായിരിക്കും.