HomeNewsShortഇന്ത്യൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഗിനി സൈന്യം: മോചനം വൈകിയേക്കും

ഇന്ത്യൻ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഗിനി സൈന്യം: മോചനം വൈകിയേക്കും

എക്വറ്റോറിയൽ ഗിനിയിൽ പിടികൂടിയ ഹീറോയിക്ക് ഇഡ്യൂൾ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും എത് നിമിഷവും നൈജീരിയക്ക് കൈമാറാമെന്ന് കപ്പൽ ജീവനക്കാർ പറയുന്നു. കപ്പിലിന് അടുത്ത് നൈജീരിയൻ നാവിക സേനയുടെ കപ്പലും ഉണ്ട്. ഇന്ത്യയുടെ അടിയന്തര ഇടപെടലും സഹായവും വീണ്ടും അഭ്യ‍ർഥിക്കുകയാണ് കപ്പൽ ജീവനക്കാ‍ർ.സഹായം ആവശ്യപ്പെട്ടുള്ള വീഡിയോ ഇവർ വീണ്ടും പുറത്തുവിട്ടു,

മൂന്ന് മലയാളികൾ ഉൾപ്പെടെ പതിനാറ് ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്.

ഇവരുടെ മോചനത്തിന് ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് സിപിഎം എംപിമാർ കത്ത് നൽകിയിരുന്നു. എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവരാണ് കത്തയച്ചത്. ഇന്ത്യക്കാരായ ജീവനക്കാരുടെ മോചനത്തിനായി ഇടപെടുമെന്ന് തമിഴ്നാട് മന്ത്രി ജിങ്കി മസ്താനും ട്വീറ്റ് ചെയ്തു. ബന്ദികൾ ആക്കപ്പെട്ട 16 ഇന്ത്യക്കാരിൽ തമിഴ്നാട് സ്വദേശികളുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments