HomeNewsShortകർണാടകയിൽ തിരഞ്ഞെടുപ്പ് മെയ് 10 ന്; വോട്ടെണ്ണൽ മെയ് 13 ന്; വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല

കർണാടകയിൽ തിരഞ്ഞെടുപ്പ് മെയ് 10 ന്; വോട്ടെണ്ണൽ മെയ് 13 ന്; വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല

കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മെയ് 10 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ. ഏപ്രിൽ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകൾ, 2 കോടി 62 ലക്ഷം പുരുഷൻമാർ. ഇതിൽ 9,17,241 പുതിയ വോട്ടർമാരാണ്. എൺപത് വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം. അംഗപരിമിതർക്കും വീട്ടിൽ നിന്നു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കും. നഗര മേഖലകളിലെ പോളിങ് കുറവ് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു. സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലം ഓൺലൈനായി വോട്ടർമാർക്ക് കാണാനാകും.
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments