
ഗുജറാത്തിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം പതിനെട്ടായി. മദ്യം കഴിച്ച നിരവധി പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. ബോട്ടാഡ്, അഹമ്മദാബാദ്, ഭാവ്നഗർ എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
മൂന്ന് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മദ്യദുരന്തത്തിന് ഇരയാക്കപ്പെട്ടവർ. ബോട്ടഡിൽ പ്രാദേശികമായി നിർമ്മിച്ച മദ്യം, ഇന്നലെയാണ് പലരും വാങ്ങി കഴിച്ചത്. ഉടൻ തന്നെ ചിലർക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചു. സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.