HomeNewsLatest Newsപ്രണയം നിരസിച്ചു; നഴ്സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി

പ്രണയം നിരസിച്ചു; നഴ്സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി

നഴ്സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. സംഭവത്തില്‍‌ ചെന്നൈ മധുപാക്കം സ്വദേശി ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധരണിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വീടിന്റെ പുറത്ത് നിന്നിരുന്ന ധരണിയെ ഗണേഷ് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഗണേഷും ധരണിയും അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം ഇരുവരും പിരിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പിന്നാലെ യുവതിയെ ഗണേഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ ധരണിയുടെ വീട്ടിലെത്തിയ ഗണേഷ് കത്തി കൊണ്ട് കഴുത്തില്‍ വെട്ടുകയായിരുന്നു. ധരണിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന ധരണിയെയാണ് കണ്ടത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് വിക്രവണ്ടി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഗണേഷ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments