HomeNewsLatest Newsട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മേൽ മദ്യപിച്ച് മൂത്രമൊഴിച്ച് ടിടിഇ ! ജിആർപി കസ്റ്റഡിയിൽ

ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മേൽ മദ്യപിച്ച് മൂത്രമൊഴിച്ച് ടിടിഇ ! ജിആർപി കസ്റ്റഡിയിൽ

വിമാനങ്ങളിൽ നിന്ന് പീ-ഗേറ്റ് വിവാദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, ട്രെയിനിൽ, മദ്യപിച്ചെത്തിയ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ (ടിടിഇ) ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നു. അമൃത്സറിനും കൊൽക്കത്തയ്ക്കും ഇടയിലുള്ള അകാൽ തഖ്ത് എക്‌സ്പ്രസിലെ ടി ടി ഇ ബിഹാർ സ്വദേശി മുന്ന കുമാറാണ് പ്രതി. ടിടിഇയെ ജിആർപി കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയുടെ പരാതിയിലാണ് നടപടിയെന്ന് ജിആർപി ചാർബാഗ് റെയിൽവേ സ്റ്റേഷന്റെ ചുമതലയുള്ള നവരത്ന ഗൗതം പറഞ്ഞു. ഇവർ ഉദ്‌റങ്ങിക്കിടക്കുമ്പോൾ ഇയാൾ അടുത്തെത്തി തന്റെമേൽ മൂത്രമൊഴിക്കുകയായിരുന്നെന്നു യുവതി നൽകിയ പരാതിയിൽ പറയുന്നു. അടുത്തിടെ നടന്ന മറ്റൊരു സംഭവം, ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് യാത്രയ്ക്കിടെ മദ്യപിച്ച ഒരാൾ തന്റെ അടുത്തിരുന്ന യാത്രക്കാരന്റെ മേൽ മൂത്രമൊഴിച്ചതാണ്. തുടർന്ന് ഐജിഐ എയർപോർട്ടിൽ വെച്ച് യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments