രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; ഒരാൾ അറസ്റ്റിൽ; അറസ്റ്റിലായത് യു പി സ്വദേശി

77

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി. ആളെ പൊലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര സിങ് എന്നയാളാണ് പൊലീസ് പിടിയിലായത്. ഉജ്ജയിന്‍ ജില്ലയിലെ നാഗഡ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് പ്രതിയെ ഇന്ദോര്‍ പൊലീസിന് കൈമാറി. ഭാരത് ജോഡോ യാത്രക്കായി രാഹുല്‍ ഗാന്ധി ഇന്ദോറിലെത്തിയാല്‍ അദ്ദേഹത്തെ ബോംബ് ഉപയോഗിച്ച്‌ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. യു.പിയിലെ റായ്ബറേലിയില്‍ നിന്നുള്ളയാളാണ് പ്രതി. നിരവധി തവണ ഫോണ്‍കോളുകളിലൂടേയും കത്തുകളിലൂടേയും ഇയാള്‍ പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. രാഹുലിനെതിരെ ഭീഷണി വന്നതിനെ തുടര്‍ന്ന് 200ഓളം സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിക്കുകയും ഹോട്ടലുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.