HomeNewsLatest Newsപാലരുവി എക്സ് പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം: ആം ആദ്മി

പാലരുവി എക്സ് പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം: ആം ആദ്മി

തിരുനൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം വരുത്തുമ്പോഴും ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തണമെന്ന കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിന് നേരെ അധികാരികൾ കണ്ണടയ്ക്കുകയാണ്. പാലരുവി എക്സ് പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ശ്രീ ജോയി ചാക്കോയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആവശ്യപ്പെട്ടു.

പാലരുവി എക്സ് പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്കും, പ്രശസ്ത തീർഥാടന കേന്ദ്രമായ അതിരമ്പുഴ പള്ളിയിലേക്കും, എംജി യൂണിവേഴ്സിറ്റിയിലേയ്ക്കും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ദിവസവും നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന ഏറ്റുമാനൂർ റെയിൽവേസ്റ്റേഷനിൽ എത്രയും പെട്ടെന്ന് പാലരുവി എക്സ് പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ തോമസ് ചാഴികാടൻ M P ക്കും റെയിൽവേ ബോർഡിനും കത്തയക്കുവാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ശ്രീ ജോസഫ് പാക്കുമല, പി കെ രാജൻ, എം എസ് വിൻസെന്റ്,സുജിത് കുമാർ, സജി ഇരുപ്പുമല തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments