HomeNewsLatest Newsസംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഒരുദിവസത്തെ ഏറ്റവും വലിയ വർധന: ഗ്രാമിന് 1200 രൂപ വർധന

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഒരുദിവസത്തെ ഏറ്റവും വലിയ വർധന: ഗ്രാമിന് 1200 രൂപ വർധന

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഒരു ദിവസമുണ്ടാവുന്ന ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന്റെ വില 1200 രൂപ വര്‍ധിച്ച്‌ 44,240 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 150 രൂപ വര്‍ധിച്ച്‌ 5530 രൂപയായി ഉയര്‍ന്നു.കഴിഞ്ഞ ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപയും കൂടി. . അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും സാമ്ബത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകളാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്. എം.സി.എക്സ് എക്സ്ചേഞ്ചിലും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. 10 ഗ്രാമിന് 59,461 രൂപയായാണ് വര്‍ധിച്ചത്. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 1,988.50 ഡോളറായി ഉയര്‍ന്നു. ഈ ആഴ്ച സ്പോട്ട് ഗോള്‍ഡ് വിലയില്‍ 6.48 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments