HomeAround Keralaകാണാതായ പെണ്‍കുട്ടിയുടെ അസ്ഥികൂടം കാമുകന്റെ കിടപ്പറയില്‍: സംഭവിച്ചതറിഞ്ഞു ഞെട്ടലിൽ നാട്ടുകാർ !

കാണാതായ പെണ്‍കുട്ടിയുടെ അസ്ഥികൂടം കാമുകന്റെ കിടപ്പറയില്‍: സംഭവിച്ചതറിഞ്ഞു ഞെട്ടലിൽ നാട്ടുകാർ !

പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി.ഫിറോസാബാദിലെ കാമുകന്റെ വീട്ടില്‍ കുഴിച്ചുമൂടിയ മൃതദേഹത്തിന്റെ അസ്ഥികൂടം ആണ് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തില്‍ കാമുകന്‍ ഗൗരവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി ഖുശ്ബു 2020 ല്‍ വീട് വിട്ടിറങ്ങുകയായിരുന്നു.

എന്നാല്‍ കുടുംബത്തിന്റെ മാനം പോകുമെന്ന് ഭയന്ന് കാമുകനും കുടുംബവും ഖുശ്ബുവിനെ കൊലപ്പെടുത്തി വീട്ടില്‍ കുഴിച്ചിടുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം കാമുകനെ പിടികൂടിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് ഖുശ്ബുവിന്റെ അസ്ഥികൂടം കണ്ടെത്തി. അതേസമയം കാണാതായ മകളെ ഇത്രയും കാലം തിരയുകയായിരുന്നു ഖുശ്ബുവിന്റെ മാതാപിതാക്കള്‍.

ഖുശ്ബു സ്വന്തം വീട് വിട്ട് ഇറങ്ങി വന്നുവെന്നും എന്നാല്‍ തങ്ങളുടെ വീട്ടില്‍ താമസിപ്പിക്കാന്‍ തയ്യാറായില്ലന്നും പ്രതികള്‍ സമ്മതിച്ചു. 2020 നവംബര്‍ 23 ന് ഒരു പെണ്‍കുട്ടിയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തതായി സിര്‍സഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) പറഞ്ഞു. അവരുടെ അന്വേഷണത്തില്‍ ഗൗരവുമായി പ്രണയബന്ധമുണ്ടെന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ ഗൌരവ് തട്ടിക്കൊണ്ടുപോയതാകുമെന്നാണ് പൊലീസ് അടക്കം കരുതിയിരുന്നത്.

പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ പ്രതികളെ കണ്ടെത്താത്ത കേസുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് ഈ കേസിന്റെ അന്വേഷണം പുനരാരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗരവിനെ കണ്ടെത്തിയ പൊലീസ് ഇയാളെയും പിതാവിനെയും അറസ്റ്റ് ചെയ്തു. ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഖുശ്ബുവിനെ വീട്ടിലാണ് കുഴിച്ചിട്ടതെന്ന് ഗൗരവ് സമ്മതിച്ചു.

പെണ്‍കുട്ടിയെ ഗൌരവാണ് ഇരുചക്രവാഹനം ഓടിക്കാന്‍ പഠിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയമായി. എന്നാല്‍ ഗൗരവിന്റെ കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതിനിടെ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഗൌരവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments