HomeNewsLatest Newsകോഴിക്കോട് ബസ്സും സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. പത്തിലേറെപ്പേർക്ക് പരിക്ക്

കോഴിക്കോട് ബസ്സും സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. പത്തിലേറെപ്പേർക്ക് പരിക്ക്

കോഴിക്കോട്ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം. അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ മാവൂര്‍ സ്വദേശി അര്‍ജ്ജുന്‍ സുധീറാണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. മാവൂര്‍ കല്‍പ്പള്ളിയില്‍ ആണ് സംഭവം. അര്‍ജ്ജുന്‍ സുധീര്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സ്കൂട്ടറിന് മുകളിലൂടെയാണ് ബസ് പാടത്തേക്ക് മറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. കോഴിക്കോട് നിന്ന് മാവൂരിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. മരിച്ച അര്‍ജുന്‍ സ്കൂട്ടറില്‍ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു. ബസ് യാത്രക്കാരായ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments