HomeNewsLatest Newsപ്ലസ് ടു പരീക്ഷയില്‍ വധുവിന് മാർക്ക് കുറഞ്ഞു ; വിവാഹം വേണ്ടെന്നുവെച്ച് വരൻ; എന്നാൽ കാരണം...

പ്ലസ് ടു പരീക്ഷയില്‍ വധുവിന് മാർക്ക് കുറഞ്ഞു ; വിവാഹം വേണ്ടെന്നുവെച്ച് വരൻ; എന്നാൽ കാരണം മറ്റൊന്നാണ് !

വധുവിന് പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറവാണെന്ന കാരണം പറഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. വരന്റെ കുടുംബത്തിലുള്ള സ്‌ത്രീകള്‍ വധുവിനെ അവരുടെ കുടുംബത്തിലേയ്ക്ക് സ്വീകരിക്കുന്ന ‘ഗോധ് ഭാരായി’ ചടങ്ങിന് ശേഷമാണ് വരന്‍ വിവാഹം വേണ്ടെന്ന്‌വച്ചത്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തന്റെ മകള്‍ സോണിയുടെ വിവാഹം ബഗന്‍വ ഗ്രാമത്തിലെ രാംശങ്കറിന്റെ മകന്‍ സോനുവുമായി നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ സോണിയുടെ മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് സോനു വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. എന്നാൽ, വിവാഹ നിശ്ചയം കഴിഞ്ഞശേഷം വരന്റെ വീട്ടുകാര്‍ വീണ്ടും കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടു. എന്നാല്‍ വധുവിന്റെ പിതാവ് കൂടുതല്‍ സ്‌ത്രീധനം നല്‍കാനാവില്ലെന്ന് പറഞ്ഞതാണ് ബന്ധം ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് സോണിയുടെ ബന്ധുക്കളുടെ ആരോപണം. 2022 ഡിസംബര്‍ നാലിനാണ് ഗോധ് ഭാരായി ചടങ്ങ് നടത്തിയത്. ചടങ്ങില്‍ 60,000 രൂപ ചെലവായെന്നും 15,000 രൂപ വിലമതിക്കുന്ന സ്വര്‍ണമോതിരം വരന് സമ്മാനിച്ചെന്നും സോണിയുടെ പിതാവ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments