അവധിക്കാലം ആഘോഷിക്കാൻ പ്രവാസികൾക്കൊരു പറുദീസ !

1315

നയന മനോഹരങ്ങളായ അനവധി വെള്ളച്ചാട്ടങ്ങളാലും, തെയിലത്തോട്ടങ്ങളാലും മരതക പട്ട് പുതച്ച മാമലകളാലും, കാട്ടരുവികളും കൊണ്ടു പ്രകൃതിരമണീയമായ മൂന്നാറിനോട് ചേർന്നുകിടക്കുന്ന പ്രകൃതി സൗന്ദര്യത്തിന്റെ പച്ചത്തുരുത്ത്. മാങ്കുളം.

വെളുപ്പിന് അഞ്ചരവണ്ടിക്ക് ഹൈറേഞ്ചിനുള്ള എം എം.എസ്.ന് പാലാരിവട്ടത്തു നിന്ന് സീറ്റു പിടിച്ചു, കുമളിക്കു പോകുന്ന വണ്ടിയാണ് , ഇടക്ക് ഒന്നു മയങ്ങി ഇടക്കെപ്പോഴോ ബസ് ഒന്നുലഞ്ഞപ്പോൾ ഞെട്ടി ഉണർന്നു കണ്ണു മിഴിച്ചു പുറത്തേക്കു നോക്കി… അരണ്ട വെളിച്ചത്തിൽ കടകളുടെ മുന്നിലെ ബോർഡുകളിൽ കോതമംഗലം എന്നു വായിച്ചു… ഉടനെ അവിടെ ലാന്റ് ചെയ്തു. ഇനി അടിമാലി വണ്ടി പിടിക്കണം. 7 മണിക്ക് പുറപ്പെടുന്ന ബസിൽ നടുഭാഗത്തായി സീറ്റുപിടിച്ചു.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

ഒരു ഉറക്കം കഴിഞ്ഞപ്പോ ബസ് ചീയപ്പറ എത്തി… സഞ്ചാരികൾ കൂട്ടമായി അതി രാവിലെ തന്നെ അവിടെ ഉണ്ട്. ഉയരത്തിൽ നിന്നും പാറയിൽ തട്ടി ചിന്നിചിതറി…. പാൽ വർണ്ണത്തിൽ പതഞ്ഞു തട്ടുതട്ടായി താഴേക്കു ഒഴുകിയിറങ്ങുന്ന ജലപാതത്തിൽ സഞ്ചാരികൾ പലവിധ ക്രീഡകളിൽ ഏർപ്പെടുന്നു. നയനാനന്ദകരമായ ഒരു കാഴ്ച തന്നെയാണ് ചീയപ്പറ വെള്ളച്ചാട്ടം.dsc_0009തലേ രാത്രിയിലെ ഉറക്കക്ഷീണം മാറ്റാൻ അടിമാലിയിൽ ബസിറങ്ങി ഉറക്കച്ചടവോടെ സ്റ്റാന്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തോടനുബന്ധിച്ചുള്ള ചായ പീടികയിൽ നിന്നു ഹൈറേഞ്ചിൽ വിളഞ്ഞ കാപ്പി കുരു വറുത്തു പൊടിച്ചുണ്ടാക്കിയ ചൂടൻ കാപ്പിയും കൊഴുകോട്ടയും. (കൊഴുകോട്ട പ്രിയർ പീടികയിൽ കിട്ടുന്ന കൊഴുകോട്ട ഒന്നു ടേസ്റ്റ് ചെയ്യണം) അകത്താക്കി. മാങ്കുളം പോകുന്നത് റോയ്ച്ചേട്ടന്റെ ബുള്ളറ്റിലാണ് ചേട്ടനെ വിളിച്ചു. രണ്ടു മിനിറ്റിനുള്ളിൽ എന്റെ മുന്നിൽ റോയ് ചേട്ടൻ എത്തി. ഞാൻ പിൻസീറ്റിൽ കയറി ഇരുന്നു. റോയൽ എൻഫീൽഡ് ഞങ്ങളെയും കൊണ്ടു തെക്കിന്റെ കാശ്മീരായ മഞ്ഞിന്റെ കുളിരുന്ന കമ്പളം പുതച്ച, തെയിലത്തോട്ടങ്ങളാൽ പച്ച പരവതാനി വിരിച്ച മൂന്നാറിലേക്ക് കുതിച്ചു.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

അൽപ ദൂരം പിന്നിട്ടപ്പോൾ പോക്കറ്റിലിരുന്ന മൊബൈലിൽ കാൾ. പരിചയം ഇല്ലാത്ത നമ്പർ… എടുത്തു ” ചേട്ടാ ടയർ പഞ്ചാറായി അല്പം താമസിക്കും… ” മുന്നാറിൽ നിന്നും ലക്ഷ്മിഎസ്റ്റേറ്റ് വഴി ആനക്കുളത്തെക്കുള്ള സംഘത്തിൽ ചേരാൻ എറണാകുളത്തു നിന്നും തിരിച്ചവർ ആണ്. ഇരുമ്പു പാലത്തിനപ്പുറം വെച്ചു നൈസ് ആയി പണികിട്ടി നിൽക്കുന്ന വിനീത് ആണ് വിളിച്ചത്. ടയർ ശരിയാക്കി എത്രയും പെട്ടെന്നു എത്തണം എന്ന പറഞ്ഞു ഫോൺ പോക്കറ്റിൽ തിരികെ നിക്ഷേപിച്ചു.m2കല്ലാറിന് മുൻപ് വഴിയോരത്തുള്ള ഹോംലി ഫുഡ് കിട്ടുന്ന വീടിനോടു ചേർന്നു തന്നെ ഉള്ള പീടികയുടെ സമീപത്തായി വാഹനം നിറുത്തി കയ്യിൽ കരുതിയിരുന്ന സഞ്ചാരി സ്റ്റിക്കർ മുന്നിലും പിന്നിലും പതിപ്പിച്ചു ഞങ്ങൾ രണ്ടാളും കൃതാർത്ഥരായി… ചെറിയൊരു പീടിക മൂന്നു നാലാളുകൾ പീടികയിൽ പ്രാതൽ കഴിക്കുന്നുണ്ട്… ഞങ്ങളും അവർക്കൊപ്പം കൂടി. ബീഫ് നിരോദനത്തെപ്പറ്റി ചർച്ച നടക്കുണ്ട്. ചട്ണി കൂട്ടി 4 ഇഡ്ഡലി നിക്ഷേപിച്ചു, ഇനി ഉച്ചവരെ ഉള്ള ഇന്ധനം ആണ്. യാത്ര തുടർന്നു… വഴിക്കു വച്ചു ഇടതുമാറി ഒരു കുന്നിൻ മുകളിലേക്ക് ബുള്ളറ്റ് ഓടിച്ചു കയറി. ലക്ഷ്യമില്ലാത്ത യാത്രയാണ് നനുത്ത മഞ്ഞു കാരണം ദൂരകാഴ്ചകൾ ഇല്ല.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

കുറെ മുന്നോട്ട് പോയപ്പോൾ പിറവി എടുത്തുകൊണ്ടിരിക്കുന്നതും… പിറവി എടുത്തതും ആയ ഒന്നു രണ്ടു റിസോർട്ടുകൾ കാണാനായി… കൂട്ടത്തിൽ പണ്ട് ആരൊക്കെയോ കൂടി മണ്ണുമന്തികൾ കൊണ്ടുഴുതുമറിച്ചു നമവശേഷമാക്കിയ റിസോർട്ടുകളുടെ തിരുശേഷിപ്പുകളും റോയ് ചേട്ടൻ കാണിച്ചു തന്നു. അല്പം കൂടി മുന്നോട്ടു പോയി “ഒന്നും ഇല്ല എന്നു തോന്നുന്നു തിരികെ പോയാലോ” “പോയേക്കാം” എന്നു ഞാനും എങ്കിലും അല്പം കൂടി മഞ്ഞു വകഞ്ഞു മാറ്റി കിഴക്കാംതൂക്കയ കുന്നിൻ ചെരുവിലൂടെ മുന്നോട്ടു പോയി ചെറിയൊരു ഇറക്കത്തിൽ വാഹനം സൈഡാക്കി… ചുറ്റും മഞ്ഞു… നല്ല കുളിരും… വഴിയുടെ ഒരു വശം ചെങ്കുത്തായ ഇറക്കം മറുവശം പുൽമേട്, ഇറക്കത്തിൽ ഒരു പഴയ എസ്റ്റേറ്റ് ലായം പോലെ എന്തോ ഒന്നിനെ മഞ്ഞു കാഴ്ച മറച്ചു എങ്കിലും മങ്ങിയ വെളിച്ചത്തിൽ കാണാം. തെല്ലു നേരം കഴിഞ്ഞു വീശിയ മന്ദമാരുതനിൽ മഞ്ഞു മാറി ഞങ്ങൾക്ക് മുന്നിൽ അതുവരെ മറച്ചു വച്ചിരുന്ന കാഴ്ചയുടെ വിരുന്നൊരുക്കി.

img-20170624-wa0048അങ്ങു താഴ്വരത്തിൽ അടിമാലി മൂന്നാർ റോഡിലൂടെ വളഞ്ഞു പുളഞ്ഞു ഇടക്ക് മറഞ്ഞും തെളിഞ്ഞും വാഹനങ്ങൾ മൂന്നാറും അടിമാലിയും ലക്ഷ്യമാക്കി ഒഴുകി നീങ്ങുന്നു. അതിനു മുകളിലൂടെ പഞ്ഞിക്കെട്ടുകണക്കെ മഞ്ഞ് ധൃതിയിൽ ആരെയെക്കയോ തണുപ്പിൽ കുളിർപ്പിക്കാൻ ശീഘ്രം നീങ്ങുന്നു… അങ്ങകലെ തെയിലാക്കാടുകൾക്കിടയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന വെള്ളയടിച്ച റിസോർട്ടുകൾ… നാട്ടിൽ നിന്നും മാഞ്ഞു പോയ്‌ക്കോണ്ടിരിക്കുന്ന കണ്ടാനോം കുത്തിയും പ്ലാക്കടിയും കൊങ്ങിണിയും ഒക്കെ വഴിയിൽ പൂത്തു നിൽക്കുന്നതിൽ മഞ്ഞു തുള്ളികൾ മണിമുത്തുകളായി തിളങ്ങിയിരുന്നു. ഓർമ്മയിലേക്കായി കുറച്ചു ചിത്രങ്ങൾ പകർത്തി അവിടുന്ന് തിരിച്ചു മലയിറങ്ങി.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

പത്തുമണിയോടെ മൂന്നാർ ആനത്താവളത്തിനടുത്ത നിരയൊപ്പിച്ചു നിൽക്കുന്ന യൂക്കാലി തോട്ടത്തിന്റെ മുന്നിൽ എത്തിച്ചേർന്നു. അവിടെയാണ് നേരത്തെ പറഞ്ഞുറപ്പിച്ചതിൻ പ്രകാരം സംഘംചേരേണ്ടത്. ഞങ്ങൾക്ക് മുന്നേ കുറച്ചു ആളുകൾ എത്തിയിട്ടുണ്ട്. സമയം പോകെ പോകെ ബാക്കി ആളുകൾ കൂടി എത്തിച്ചേർന്നു. പാലക്കാട് നിന്നുള്ള ദാസ് ബ്രോയെയും സംഘംവുമായി ആശയ വിനിമയ സന്തത സഹചാരി വഴി ബന്ധപ്പെട്ടു. ഇരവികുളം എത്തിയതെ ഉള്ളു എത്രയും വേഗം എത്താം എന്നവർ അറിയിച്ചു. പാലക്കാട് നിന്നും പൊള്ളാച്ചി – ചിന്നാർ വഴിയാണ് സവാരി ചെയ്തു മുന്നാറിക്കുലേക്കു പുറപ്പെട്ടത്. അവർക്കു വേണ്ടി കാത്തു നില്ക്കുന്നതിനിടയിൽ സഹോ രാഹുൽജി രജിസ്ട്രേഷൻ ജോലികളിലേക്ക് പ്രവേശിച്ചു. പരിചയപ്പെടലും രജിസ്‌ട്രേഷനും കഴിഞ്ഞപ്പോഴേക്കും പാലക്കാട് സംഘം എത്തി. എല്ലാവരും പരിചയപ്പെട്ടു ചിത്രങ്ങൾ പകർത്തി, സവരിയുടെ പൈലറ്റായ റോയ് ചേട്ടൻ നിർദേശങ്ങൾ നൽകിയതിന് ശേഷം. ഉള്ളിലണയാതെ കുടികൊള്ളുന്ന സ്നേഹത്തെ ഒരു നിമിഷ നേരത്തെ മൗനത്തിൽ യാത്രയിൽ കൂട്ടായി വിളിച്ചു. എല്ലാവരും വാഹനത്തിൽ കയറി.img-20170624-wa0039ആനത്തവളത്തിന്റെ മുന്നിൽ നിന്നും തുടങ്ങുന്ന മാങ്കുളം വഴിയേ റോയ് ചേട്ടന്റെ റോയൽ എൻഫീൽഡിന്റെ പിന്നാലെ ലക്ഷ്മി എസ്റ്റേറ് വഴി ആനക്കുളം ലക്ഷ്യമാക്കി നിരയൊപ്പിച്ചു പുറപ്പെട്ടു. പാലക്കാട് സംഘാഗങ്ങൾക്ക് സഞ്ചരിയെക്കുറിച്ച് അറിയില്ലായിരുന്നു സഞ്ചരിയെപറ്റി അറിഞ്ഞപ്പോൾ അവർക്ക് സഞ്ചാരി കൂട്ടായ്മയി ചേരാൻ മോഹം അറിയിച്ചു. പാലക്കാട് യൂണിറ്റുമായി ബന്ധപ്പെടാൻ അവരെ ശട്ടം കെട്ടി. അല്പം മുന്നോട്ട് ചെന്നപ്പോൾ വഴി രണ്ടായി പിരിയുന്നു പൈലറ്റിന് ഒരു സന്ദേഹം ഏതു വഴിയാണ് മുന്നോട്ട് പോകേണ്ടത്. ഒരു വട്ടം ആ വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും മാങ്കുളത്തു നിന്ന് മുന്നറിലേക്കാണ് വന്നിട്ടുള്ളത്. രണ്ടും കല്പിച്ച ഇടത്തെക്കുള്ള വഴിയേ പൈലറ്റ് വാഹനം മുന്നോട്ട് നയിച്ചു. വഴിക്ക് കണ്ട തമിഴ്കരനോട് “ഇന്തവഴി മങ്കുളത്തെക്കു താനെ” എന്ന ചോദ്യത്തിന് “ആമ” എന്ന മറുപടി മനസിലെ ടെൻഷൻ കളഞ്ഞു.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

തെയിലക്കാടുകൾക്കിടയിലൂടെകുറെ ദൂരം പിന്നീട്ട് പച്ച വിരിച്ച പുല്മേടിനു മുകളിൽ ഇരുചക്ര വാഹനങ്ങൾ സൈഡാക്കി. ഒരു താഴ്വരം മുഴുവൻ പച്ച പുതച്ചുകിടക്കുന്നു മഞ്ഞു പെയ്തു നനഞ്ഞ് കുതിർന്ന താഴ്വാരത്തിലേക്കു എല്ലാവരും ഇറങ്ങി കുറെ ചിത്രങ്ങൾ പകർത്തി. അല്പം ദൂരെ മാറി വലിയൊരു മൈതാനത്തിന് അരികിൽ ഒരു ഗവണ്മെന്റ് സ്കൂൾ വാതിലുകൾ പൂട്ടി നില്പുണ്ടായിരുന്ന. ഒരാഴ്ചക്കപുറം ആ കളിമുറ്റം നിറയെ കുട്ടിക്കുറുമ്പുകളുടെ കലപിലകൾക്കായി കാത്തിരിക്കുന്ന പോലെ… തിരികെ വീണ്ടും ഇരുചക്രത്തിലേക്ക്‌.m3ഒട്ടും തിരക്കില്ലാത്ത വഴി, വീതി കുറഞ്ഞു അങ്ങിങ് പൊട്ടിപൊളിഞ്ഞു വളഞ്ഞു പുളഞ്ഞുള്ള വഴിയിലൂടെയുള്ള യാത്രയിൽ ഒന്നു രണ്ടു വാഹനങ്ങൾ ഞങ്ങളെ കടന്നു പോയി. അടുത്ത ലക്ഷ്യം വിരിപറ വെള്ളചാട്ടം ആണ്. വഴിക്ക് ലട്ച്മി എസ്റ്റേറ്റ് ടീ ഫക്ടറി കണ്ടു. വഴിയരുകിൽ നിന്നിരുന്നവർ സാകൂതം ഞങ്ങളുടെ വരവ് വീക്ഷിക്കുന്നുണ്ടായിരുന്നു. തെയിലാക്കാടുകൾക്കിടയിലൂടെ നിരയൊപ്പിച്ചു … തന്നന്നം താനന്നം താളത്തിൽ നിരയായി ഞങ്ങൾ ഒരു കുന്നിൻ മുകളിൽ എത്തി കണ്ണെത്താ ദൂരത്തോളം പച്ചപട്ടുടുത്ത മാമലകൾ ഉയർന്നു താഴ്ന്നു കാണാം… താഴേക്ക് തെയിലക്കാടിനിടയിലൂടെ ഉള്ള വഴിയേ മുന്നോട്ട് വച്ചു പിടിച്ചു ഞങ്ങൾ സിനിമക്കാർ എന്തേ ഇവിടെ എത്താത്തത് എന്ന അത്മഗതകം അല്പം ഉച്ചത്തിൽ ആയി.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

പാട്ട് സീനിലുള്ള പ്രണയ രംഗങ്ങൾ ഒക്കെ പകർത്താൻ പറ്റിയ സുന്ദരൻ ലൊക്കേഷൻ. വളഞ്ഞു തിരിഞ്ഞു കുന്നിൻ ചെരുവിലൂടെ വിരിപറ വെള്ളച്ചാട്ടതിനടുത്ത് എത്തി. നിരയായി പാർക്ക് ചെയ്ത് ടിക്കറ്റ്‌ എടുക്കാനായി കൗണ്ടറിലേക്ക് മാർച്ചു ചെയ്തു എല്ലാവരും. ഇടയ്ക്കു ആശയ വിനിമയ സന്തത സഹചാരിയിൽ കൂട്ടുകാരന്റെ വിളിയെത്തി എവിടാണ് എന്നറിയാൻ വിളിച്ചതാണ് ക്ഷേമാന്വേഷണങ്ങൾക്കു ശേഷം വിളി നിറുത്തി. പച്ചകുപ്പായകാവൽക്കാരൻ അവിടെ കണ്ട തടിയൻ മരത്തെപ്പറ്റി വിവരിച്ചു സിലോണിൽ നിന്നും കൊണ്ടുവന്ന ഗ്രാന്റീസ് ആണത്രേ ആ മരം. ഏതോ ഒരു ചങ്ങായി രണ്ടു മരത്തൈ കൊണ്ടു വന്നു അതിൽ ഒന്നു നശിച്ചു പോയി മറ്റൊന്ന് ആണത്രേ ആ തടിയൻ മരം. കാലാവസ്‌ഥ മാറുന്നതിനനുസരിച്ചു തടിയന്റെ നിറം മറുമത്രെ.

വെള്ളച്ചാട്ടം കാണാൻ 20ക. കുളിക്കുകകൂടി ചെയുന്നുണ്ടേൽ 50ക. ഫോട്ടം പകർത്താൻ മൊബൈൽ, ഡിജിറ്റൽ, വീഡിയോ എന്നിവക്കൊക്കെ പ്രത്യേകം “ക.” കല്പിച്ചിട്ടുണ്ടത്രേ. എല്ലാവർക്കും പെരുത്ത ഇഷ്ടായി അത്. വെള്ളച്ചാട്ടവും കണ്ടു കുളിച്ചെച്ചും പോയാൽ മതി എന്നു കൗണ്ടറിൽ ഇരിക്കുന്നവർക്ക് നിർബന്ധം. കുളി വേണ്ടാന്നു വെച്ചു വെള്ളച്ചാട്ടം കാണാൻ ഉള്ള പാസും 100 രൂപക്ക് ക്യാമറ പാസും എടുത്തു പ്രിൻസ് ബ്രോ പറഞ്ഞപോലെ വിലയേറിയ വെള്ളച്ചാട്ടം കാണാൻ നിരയായി വെള്ളച്ചാട്ടത്തിലേക്കു പുറപ്പെട്ടു. ഞങ്ങൾക്ക് മുന്നേ അവിടെ എത്തിയവർ കുളി കഴിഞ്ഞു വാഹനത്തിലേക്കു മടങ്ങാൻ തയ്യാറാവുന്നുണ്ടായിരുന്നു. പച്ചക്കുപ്പായമിട്ട രണ്ടു മൂന്നു പാറവ്കാർ പാറപുറത്ത് സഞ്ചരികളുടെ സുരക്ഷക്കായി അവിടെ കവലുണ്ടായിരുന്നു.1പണ്ടെങ്ങോ പണിത പലത്തിനടിയിലൂടെ കളകളമിളകി താഴേക്കു പതനുരഞ്ഞുള്ള വെള്ളത്തിന്റെ വീഴ്ച്ച കാണാൻ നല്ല ഭംഗി. കണ്ടാൽ ആരും അതിന്റെ കീഴെ പോയി നിൽക്കാൻ തോന്നുമാറാണ് വെള്ളം താഴേക്കു വീഴുന്നത്. വെറുതെ അല്ല കുളിക്കാൻ അവർ നിബന്ധിച്ചത് എന്ന് തോന്നി. വിരിപറ പോകാൻ പ്ലാൻ ഉണ്ടെങ്കിൽ വെള്ളത്തിൽ ഇറങ്ങാനുള്ള വസ്ത്രങ്ങൾ കൂടി കരുത്തിക്കൊള്ളു. ജല ക്രീഡക്ക് സുരക്ഷിതമായ സ്ഥലം ആണ്. കുറച്ചു നേരം അവിടെ തങ്ങിയതിനു ശേഷം തിരികെ പാറകയറി മുകളിലേക്ക്. ഞങ്ങളെ കടന്നു വീണ്ടു പല സഞ്ചാരികളും വെള്ളച്ചാട്ടം ലക്ഷ്യമാക്കി നീങ്ങുന്നുണ്ടായിരുന്നു.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

തിരികെ റോഡിൽ എത്തി. സമയം നട്ടുച്ചയോട് അടുക്കുന്നു രാവിലത്തെ നിക്ഷേപം തീർന്നിരിക്കുന്നു എന്നു ഉദരം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇനിയുള്ള യാത്ര അന്നദാതവിന്റെ അടുത്തേക്കാണ്. ലക്ഷ്മി എസ്റ്റേറ്റ് വഴി ചെന്നു ചേരുന്നത് കല്ലാർ – മാങ്കുളം റോഡിലേക്കാണ്. അവിടം മുതൽ മഴ പിറകെ കൂടി മഴനനയതിരിക്കാൻ കോട്ടുള്ളവർ കോട്ടു ധരിച്ചു. കോട്ടില്ലാത്ത ഞാൻ കയ്യിലിരുന്ന കുട ധരിച്ചു മഴയെ പ്രതിരോധിച്ചു.m4ലക്ഷ്യം K .J ജോർജ് (രാജൻ) ചേട്ടന്റെ വീടാണ് ഉച്ചക്കേത്തെക്കുള്ള നിക്ഷേപമായാ ചോറും കറികളും നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. അവിടെ എത്തിയപ്പോൾ ജോർജ് ചേട്ടൻ എല്ലാവരെയും വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു മഴയത്തു തണുത്ത് വന്ന ഞങ്ങൾക്ക് ചെറു ചൂടിൽ നല്ല നാടൻ കുത്തരിചോറും കുടം പുളിയിട്ടു വറ്റിച്ച ഇടുക്കി സ്റ്റൈയിൽ മീൻ കറിയും സാമ്പാറും, രസവും കാന്തരി ചേർത്തരച്ച മാങ്ങാ ചമ്പന്തിയും തോരനും… ജോർജ് ചേട്ടനും ഭാര്യയും കൂടി വിളമ്പി തന്നു…. ആഹാ… അടിപൊളി… ശരിക്കും വീട്ടിൽ നിന്ന് കഴിക്കുന്ന അതേ രുചിയിൽ. റോയ് ചേട്ടന്റെ ചങ്ങായി ആണ് ജോർജ് ചേട്ടൻ. യാത്രപറഞ്ഞു അവിടെ നിന്നും ഇറങ്ങി.

മഴ മാറിയിരിക്കുന്നു. മാങ്കുളത്തിന് ഇനിയും വഴി പിന്നിടേണ്ടതുണ്ട്. മങ്കുളത്തെത്തി സഞ്ചാരി അംഗമായ ഷെജിൻ ബ്രോയെ വിളിച്ചു. ഞങ്ങൾ എത്താൻ വൈകിയതിനാൽ ബ്രോ എവിടെയോ പോയി എന്ന് ബന്ധപ്പെട്ടപ്പോൾ പറഞ്ഞു. പകരം രണ്ടുപേരെ ഞങ്ങൾക്ക് വഴികാട്ടിയായി ഏർപ്പാടാക്കിയിട്ടുണ്ട് അവർ ഉടനെ എത്തും എന്നും അറിയിച്ചു. മാങ്കുളം പട്ടണം കഴിഞ്ഞു അല്പം മുന്നോട്ടു പോയി ഒരു പീടികയുടെ മുന്നിൽ തമ്പടിച്ചു. വഴികാട്ടികളെ കാത്തിരിക്കുന്നതിനിടയിൽ പീടികവരാന്തയിൽ ഇരുന്ന മധ്യവയസ് പിന്നിട്ട ഒരു വല്യപ്പച്ചനുമായി അല്പം നേരം ആശയവിനിമയം നടത്തി. ആനക്കുളത്തേക്കാണ് എന്നു പറഞ്ഞപ്പോ വല്യപ്പന് ആവേശം….

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

“നല്ല രസം ആണ് ആനക്കുളി കാണാൻ നമ്മളീ ഷാപ്പിലിരുന്ന കള്ളും കുടിച്ചേച്ചും വഴക്കുണ്ടാക്കുന്ന മതിരിയാ അവരുടെ പരിപാടി കണ്ടാൽ… ചിലപ്പം പത്തും നാല്പതു എണ്ണം ഒരുമ്മിച്ചങ് വരും എന്നിട്ട് “ഓരു” വെള്ളം കുടിച്ചേച്ചും അടിയും പിടുത്തവും ചിന്നം വിളിയും…. ഒന്നു കാണാണ്ടതാ മക്കളെ….” വല്യപ്പൻ പറഞ്ഞു നിർത്തിയപ്പോ ഞങ്ങളുടെ മനസു തുടിച്ചു ആനക്കുളി കാണാൻ. പഴയ ആലുവ മൂന്നാർ റോഡിനെക്കുറിച്ചും വെള്ളച്ചാട്ടങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി.m5

ഓൾഡ് ആലുവ മൂന്നാർ രാജപാത

പത്തൊമ്പതം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് യൂറോപ്യൻ അധിനിവേശം കൂടുതലും തമിഴ്നാട്ടിലെ മദ്രാസ് വഴിയായിരുന്നു അതിനാൽ ആണ് മദ്രാസ് പ്രസിഡൻസി എന്നറിയപ്പെട്ടത്. വേനൽ കാലത്തു ചൂട് അതിക്രമിക്കുമ്പോൾ സായിപ്പന്മാർ കുളിരുള്ള സ്ഥലങ്ങൾ തേടിപ്പായ വഴിക്കാണ് ഊട്ടി #യേർക്കാട് പാവങ്ങളുടെ ഊട്ടി,കോടയ്ക്കാനാൽ തുടങ്ങിയ പശ്ചിമഘട്ട മലനിരകളിലെ വനങ്ങൾ വെട്ടിമാറ്റി അവർ അവിടെ തമ്പടിക്കുകയും ചെയുകയുണ്ടായത്. ഉടുമൽപ്പെട്ട് ചിന്നാർ വഴി നമ്മുടെ മൂന്നാറും സായിപ്പ് എത്തിപ്പെട്ടു.

കണ്ണൻദേവൻ മലനിരകളിൽ ആദ്യകാലത്ത് എത്തിയവരിൽ ഒരാളും ഹൈറേഞ്ച് സ്നേഹപൂർവ്വം “ടോബി” എന്ന് വിളിച്ചിരുന്ന, ഹൈറേഞ്ചിന്റെ വികസനത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളുമായ “അലൻ ജെ ഫ്ലുകെ മാർട്ടിൻ” എന്ന ടോബി സായിപ്പിന്റെ ശ്രമഫലമായി ഉണ്ടായതാണ് മൂന്നാർ – ചിന്നാർ – ഉടുമൽപ്പെട്ടു റോഡ്m6സായിപ്പ് മൂന്നാറെത്തി തേയില കൃഷി ഇറക്കി. ഈ തെയില യൂറോപ്പിലേക്ക് മറ്റും കയറ്റി അയച്ചിരുന്നത് തൂത്തുകുടി വഴിയായിരുന്നു, എന്നാൽ അതിലും എളുപ്പം കൊച്ചി തുറമുഖതുകൂടിയുള്ള ചരക്ക് നീക്കമാണ് എന്നു കണ്ടെത്തിയതിനാൽ കൊച്ചിയിൽ ചരക്കു എത്തിക്കാൻ പെരിയാറിന്റെ തീരത്തുകൂടി പൂയംകുട്ടി തട്ടേക്കാട് പ്രദേശത്തുള്ള, വന്യമൃഗങ്ങൾ തിമിർത്തു വാണിരുന്ന നിബിഡവനത്തിലൂടെ ആദിവാസികൾ ഉപയോഗിച്ചിരുന്ന നടപ്പുവഴി ആദ്യമാദ്യം തലചുമടായും പിന്നീട് കാളവണ്ടിയിലും ആണ് ചരക്കു നീക്കം നടത്തിയിരുന്നത്. അതിനു ശേഷം വഴി വീതി കൂട്ടി കരിങ്കൽ ചെത്തി എടുത്തു പാലങ്ങളും കലുങ്കുകളും മറ്റും പണിത് മോട്ടോർ വാഹനങ്ങക്ക് സുഗമമായി പോകാൻ ഉള്ള വഴിയായിക്കി. ഈ വഴിയിൽ കിഴക്കാം തൂക്കയ ചരിവുകളോ വളവുകളോ ഇല്ല പെരിയാറിന്റെ തീരത്തുകൂടി സ്ലോപ് ആയ വഴി ആയിരുന്നു എന്നത് ശ്രദ്ദേയമാണ്.

ഏകദേശം 45 കിലോമീറ്റർ കൊണ്ടു ലക്ഷ്മി എസ്റ്റേറ്റ് വഴി തട്ടേക്കാട് നിന്നും മൂന്നാർ എത്തിപ്പെടാൻ കഴിയുമായിരുന്നു. പാലങ്ങൾ പണിയാനുള്ള ഇരുമ്പു ഗർഡറുകളും മറ്റും സായിപ്പ് യൂറോപ്പിൽ നിന്നും സായിപ്പ് കപ്പലിൽ കൊച്ചിയിൽ എത്തിക്കുകയാണ് ഉണ്ടായത്. ആലുവ മൂന്നാർ #രാജപാത എന്നാണ് ഈ വഴി അറിയപ്പെടുന്നത്. ഇന്നും പഴയ ഇരുമ്പു ഗർഡറുകളും പാലങ്ങളും വനത്തിൽ കാട് കയറി ചരിത്രമുറങ്ങുന്നു. ആ വഴി ഇപ്പോഴുമുണ്ട് വൻമരങ്ങളാൽ നിറഞ്ഞു. ചില ഇടങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ ആ വഴിയിൽ കപ്പ കൃഷിയും നടത്തുന്നുണ്ടത്രേ.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

അങ്ങനെ ഇരിക്കെ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്ക കാലത്തെ (99 ലെ വെള്ളപ്പൊക്കം) ഒരു പെരുമഴ പെയ്ത ദിവസം മാങ്കുളം അടുത്ത് കരിന്തിരി ഭാഗത്തു ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരം മല ഇടിഞ്ഞു ഭീമൻ കരിങ്കല്ല് വീണ് റോഡ് ഉപയോഗശൂന്യമായി. നയനമനോഹരങ്ങളായ താഴ്വാരങ്ങളും കാട്ടരുവികളാലും വെള്ളച്ചാട്ടങ്ങളാലും മനോഹരമായ രാജപാത, ഒരു വിധത്തിലും ആ വഴി പുനരുദ്ധരിക്കാൻ കഴിയാത്തതിനാൽ ആ വഴി ഉപേക്ഷിക്കുകയാണ് ചെയ്തത്. പിന്നീട് തിരുവിതാംകൂർ ഭരിച്ചിരുന്ന അമ്മ മഹാറാണിയുടെ കാലത്താണ് ഇപ്പോഴുള്ള നേര്യമംഗലം – അടിമാലി വഴി മുന്നറിന് പുതിയ വഴി ഉണ്ടായത്.

മർഫി സായിപ്പ് എന്നു ഹൈറേഞ്ച്‌ സ്നേഹപൂർവം വിളിച്ചിരുന്ന, ഇൻഡ്യൻ റബ്ബർ പ്ലാന്റേഷന്റെ പിതാവ് എന്നറിയപ്പെടുന്ന ജോൺ ജോസഫ് മർഫി (J J Murphy – 1872-1957) ഇൻഡ്യയിൽ ആദ്യമായി റബ്ബർ നട്ടത് സഹ്യപർവ്വതനിരകൾക്കിടയിലെ പ്രകൃതിരമണീയമായ മാങ്കുളം പ്രദേശത്താണ്. യേന്തയാറിൽ അദ്ദേഹത്തിന്റെ വീടും മറ്റും ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ പേരിൽ ഒരു വിദ്യാലയവും യേന്തയാറിൽ ഉണ്ട്.
നൂറ്റാണ്ടുകൾ പഴക്കം ഉള്ള മുനിയറകളും പുരാതന കാലത്തെ എഴുത്തു കുത്തുകളും മാങ്കുളം പ്രദേശത്തു ഉണ്ടത്രേ. ഹൈറേഞ്ചസ് എന്ന കാർഷിക കാലാവസ്‌ഥ ഇവിടുത്തെ കൃഷിക്ക് അനുയോജ്യമാണ്. നവംബർ-ഡിസംബർ മാസങ്ങളിൽ പൂജ്യത്തിലും താഴെ അന്തരീക്ഷ ഊഷ്മാവ് വിരിപ്പാറ പ്രദേശത്തു ഉണ്ടാവും. നാട്ടിൻപുറത്തെ തണുപ്പും ചൂടും സമിശ്രമായ മാങ്കുളം പ്രദേശം , ചൂടുകൂടിയ പ്രദേശമായ ആനക്കുളം ഭാഗം. 20 കിലോമീറ്റർ ചുറ്റളവിൽ 3 തരത്തിലുള്ള കാലാവസ്‌ഥ അനുഭവിക്കാൻ കഴിയും എന്നത് മാങ്കുളത്തിന് ഒരു പ്രത്യേകത ആണ്.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

സഹ്യനിൽനിന്നും തെളിനീരായി ഒഴുകിയിറങ്ങുന്ന ഒന്നിലധികം കാട്ടാറുകളാൽ സമ്പന്നമായ മാങ്കുളം വെള്ളച്ചാട്ടത്തിൽ നിന്നും KSEB ക്കു കറന്റ് ഉത്പാദിപ്പിച്ചു നൽകുന്ന കേരളത്തിലെ ഏക പഞ്ചായത്തെന്ന ഖ്യാതി മാങ്കുളം പഞ്ചായത്തിന് മാത്രം സ്വന്തം.അഞ്ചു മിനിറ്റിനുള്ളിൽ ജിക്സർ ബൈക് ഞങ്ങൾക്ക് മുന്നിലെത്തി ബ്രെക്കിട്ടു രണ്ടു ചുള്ളന്മാർ… ഷെജിന്റെ കൂട്ടുകാർ… ജിതിനും ജിത്തുവും സഹോദരന്മാർ ആണ്. ഇരട്ട സഹോദരങ്ങളാണെന്ന് പിന്നീട് ഷെജിൻ വഴി അറിഞ്ഞു. ഇലക്ട്രിക് പോസ്റ്റിനിടയിലെ പച്ചില തലപ്പുകൾക്കു മുകളിലൂടെ അങ്ങകലെയുള്ള കുന്നിൻ ചെരിവിലൂടെ പതഞ്ഞൊഴുകുന്ന കോഴിവാലൻ കുത്തിന്റെ കാഴ്ച കാണാം. ഇനിയങ്ങോട്ടുള്ള പൈലറ്റ്‌സ് അവരാണ്. മലയിറങ്ങുന്നിതിനിടയിൽ പലയിടങ്ങളിലും റബ്ബർ ഇടർതൂർന്നു നിൽക്കുന്നത് കാണാം. ടാറിട്ട വഴി പിന്നിട്ട് വീതികൂട്ടി പണിതു കൊണ്ടിടരിക്കുന്ന മണ്ണ് വഴിയിലേക്ക് “ജിസ് ” ഞങ്ങളെ മുന്നോട്ടാനായിച്ചു…

ആറിന് കുറുകെ പണ്ടെങ്ങോ സായിപ്പന്മാർ പണികഴിപ്പിച്ച തൂക്കുപാലം പഴമയുടെ കൽകെട്ടിനു മുകളിൽ തൂങ്ങികിടക്കുന്നത് കാണാം. കുറെ മുന്നോട്ട് ചെന്നപ്പോ മണ്ണ് വഴിമാറി, വലതു മാറി കോൺക്രീറ്റ് ഇത്ര കയറ്റം കയറി മുകളിലോട്ട് വച്ചു പിടിച്ച ജിക്സർ ബൈക്കിന് പിറകെ ഞങ്ങളും… കയറ്റം കയറി വഴി ചെന്നു നിന്നത് മട്ടിക്കല്ലുകളാൽ നിറഞ്ഞ ഓഫ് റോഡിലേക്ക്. റോയ് ചേട്ടൻ ബുള്ളറ്റ് സൈഡാക്കി ഞങ്ങൾ അവിടെ ഇറങ്ങി. അങ്ങു മുകളിൽ തട്ടു തട്ടായി വീഴുന്ന വെള്ള ചട്ടം ഉണ്ടത്രേ അങ്ങോട്ടാണ് ആ വഴി. എന്തായാലും കുത്തു കയറ്റം കയറി നടക്കാൻ ഞാനടക്കം സംഘത്തിൽ കുറച്ചാളുകൾ തീരുമാനിച്ചു 20 മിനിറ്റു നടക്കാൻ ഉണ്ടത്രേ. നാലഞ്ചു പേർ ഓഫ് റോഡ് ഡ്രൈവിംഗ് നന്നായി അസ്വദിച്ചു. പൈലറ്റ് വാഹനം ജിക്സർ അനായാസ മൈവഴക്കതോടെ ജിതിൻ കയറ്റികൊണ്ടു പോയി. അതിനു പിറകെ പ്രിൻസ്. മുന്നോട്ടുള്ള വഴിക്കൊന്നു കല്ലിൽ കയറി സ്ലിപ്പയ മോട്ടോർ സൈക്കിൾനെ മറികടന്നു ഒരു കല്ലിൽ നിന്ന് മറ്റൊരു കല്ലിലേക്ക് “ധകിൽ… ധികിൽ..ന്ന് ” ചാടി ചാടി ദീപക് തന്റെ സ്കൂട്ടിയുമായി ആ വഴിയേ കയറിപ്പോയത് എല്ലാവരും ആശ്ചര്യത്തോടെയാണ് നോക്കി നിന്നത്.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

കയറ്റം കയറിച്ചെന്നു ചെറിയൊരു ചപ്പാത്തിൽ ഓഫ് റോഡ് യാത്ര അവസാനിപ്പിച്ചു. മുകളിലോട്ട് ഇനിയും വഴിയുണ്ട് ആദിവാസി കുടികളിലേക്കണത്രെ ആ വഴി എത്തിച്ചേരുക. ചപ്പാത്തിന് സമീപം പ്രകൃതി ഒരുക്കിയ സ്വിമ്മിങ് പൂൾ… മുകളിൽ നിന്ന് തട്ടു തട്ടായി ഒഴുകിയിറങ്ങുന്ന വെള്ളം ഈ പൂൾലേക്കാണ് വന്നു വീഴുന്നത്. കുറച്ചാളുകൾ തട്ടു തട്ടായി വീഴുന്ന വെള്ളത്തിന്റെ ഉത്ഭവം തേടി മുകളിലേക്ക് കയറി ഒപ്പം ഞാനും. മുകളിലോട്ട് പോകും തോറും വശീകരണ സൗന്ദര്യമുള്ള ഒട്ടനവധി വെള്ളച്ചാട്ടങ്ങൾ ഉണ്ടന്ന് ജിത് പറഞ്ഞു. അതിനിടക്ക് ചിലരെ അട്ട എന്ന ഭീകര ജീവി (തൊട്ടപുഴു) പിടിച്ചു കടിച്ചു. എന്തായാലും എന്നെ അട്ട പിടിച്ചു കടിച്ചില്ല അട്ട എല്ലാവരെയും കടിക്കില്ല എന്നു തോന്നുന്നു.m7സമയം അധിക്രമിച്ചതിനാൽ കാഴ്ചകൾ ബാക്കി വെച്ചു. ഞങ്ങൾ തിരികെ ഇറങ്ങാൻ തീരുമാനിച്ചു. താഴെ ചപ്പാത്തിൽ എത്തിയപ്പോഴേക്ക് പ്രിൻസ് പ്രകൃതിയൊരുക്കിയ പൂളിൽ ഒരു കുളി പാസാക്കി. വിനീത് അതു കാമറക്കുള്ളിലാക്കുകയും ചെയ്ത്. തിരിച്ചിറക്കത്തിനിടയിൽ ഇടുക്കിയുടെ ഗാട്ടുവഴികളിലെ സുൽത്താൻ, 4×4 മഹീന്ദ്ര ജീപ്പ് യാത്രികരെയുമായി മുരണ്ടു മുരണ്ടു മുകളിലേക്ക് കയറി വരുന്നുണ്ടായിരുന്നു ഏതോ റിസോർട്ട്കാരുടെ പാക്കേജ് ട്രിപ്പാണത്രെ.

ഏകദേശം 20 മിനിറ്റത്തെ സവാരി ചെയ്തു ആനക്കുളം എത്തി. ഞങ്ങൾക്ക് മുന്നേ എത്തിയ യാത്രികർ ആനകളെ പ്രതീക്ഷിച്ചു നിൽക്കുന്നത് അകലെ നിന്നെ കാണാം. പുഴയുടെ തീരത്തുള്ള വോളിബോൾ കോർട്ട് കടന്ന് ഞങ്ങൾ മുന്നോട്ടു പോയി. പത്തൻപത് ആനക്ക് കൂട്ടമായി നിൽക്കാവുന്നത്ര വലുപ്പത്തിൽ അറിന്റെ നടുവിൽ ഒരു തടാകം. അവിടെ ആണത്രേ “ആനക്കുടിയും ആനക്കുളിയും” ഒക്കെ അരങ്ങേറുന്നത്. ഞാൻ ആ തടാകത്തിലേക്ക് ഇറങ്ങി.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

അക്കരെ എത്തി ഇക്കരെത്തെ ചിത്രം പകർത്തുകയാണ് ലക്ഷ്യം, ഉള്ളിലൽപം പേടി ഉണ്ടെങ്കിലും സഹ്യപുത്രന്മാർ വരുന്ന വഴി വരെ എത്തി തിരിഞ്ഞു നിന്നു ഒന്നു രണ്ടു ചിത്രങ്ങൾ കാമറക്കുള്ളിലാക്കി. കാഴ്ച്ച മുന്നോട്ടാണെങ്കിലും മനസു മുഴുവൻ പിന്നിലെ നിബിഡവനത്തിലേക്കായിരുന്നു എങ്ങാനും ഒരു കുട്ടിക്കൊമ്പൻ കുതിച്ചു കൂത്താടി വന്നാലോ… കട്ടു ചോലയിലെ മരത്തിൽ നിന്ന് പെട്ടെന്നൊരുപറ്റം പേരറിയാത്ത കിളികൾ ചിലച്ചു പറന്നുയർന്നപ്പോൾ ഉള്ള ധൈര്യം ചോർന്നു തിരികെ കൂട്ടുകർക്കടുത്തേക്ക് അങ്ങോട്ട് പോയതിലും വേഗത്തിൽ തിരികയെത്തി.

ശബരിമല സീസണിലും വാവിന്റെ അടുത്ത ദിവസങ്ങളിലും ആന “വെള്ളമടിച്ചു ഫിറ്റവാൻ” പല സംഘങ്ങളായി കൂടുതലും എത്താറുള്ളതെന്നും, ആ സമയത്തു കൂട്ടമായി വന്നു രാത്രിയിൽ വെള്ളമടിച്ചു മിമിക്രികരുടെ കൂട്ട് പലപല ശബ്ദങ്ങൾ ആന പുറപ്പെടുവിക്കുന്നതിനാൽ ആ പരിസരത്തുള്ളവരെ രാത്രി ഉറക്കറില്ലയെന്നും, ആദ്യം കണ്ട വല്യപ്പൻ പറഞ്ഞത് പോലെ തന്നെ കള്ളുഷാപ്പിൽ കള്ള് കുടിച്ചിട്ട് ആർമ്മദിക്കുന്ന പോലെ തോന്നും അവരുടെ പ്രകടനം കണ്ടാൽ എന്നു പ്രദീപ് ചേട്ടൻ പറഞ്ഞു. ഇനി “ആനഷാപ്പിലെ കുടിയും മിമിക്രിയും” കാണാൻ ശബരിമല സീസണിലെ വാവ് കഴിഞ്ഞു വരുന്നൊരു ദിവസം ഹൈറേഞ്ചിലേക്കുള്ള ചുരം കയറിക്കോളൂ.

Also Read:മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

ഇപ്പോൾ ടുറിസം രംഗത്തേക് മാങ്കുളത്തിന്റെ പുതിയ കാൽവെപ്പ് നടത്തിയിരിക്കുകയാണ്. ട്രെക്കിങ് ന് വേണ്ടിയുള്ള പുതിയ തൂക്കുപാലവും ആനക്കുളത്ത് നിർമ്മുച്ചിരിക്കുന്ന ടൂറിസം ടെവേലോപ്മെന്റ്റ് സെന്ററും മിനി തിയേറ്ററും ബഹു വന വന്യ ജീവി മന്ത്രി ഉത്‌ഘാടനം ചെയ്ത് സഞ്ചാരികൾക്കായി സഞ്ജമാക്കിയിരിക്കുന്നു.bottom-copy