HomeNewsLatest Newsയുവാവിന്റെ വയറ്റിൽ നിന്നും നീക്കം ചെയ്തത് 57 ബ്ലേഡുകൾ ; കാരണം അന്വേഷിച്ചുചെന്ന ഡോക്ടർമാർ അറിഞ്ഞത്......

യുവാവിന്റെ വയറ്റിൽ നിന്നും നീക്കം ചെയ്തത് 57 ബ്ലേഡുകൾ ; കാരണം അന്വേഷിച്ചുചെന്ന ഡോക്ടർമാർ അറിഞ്ഞത്… !

യുവാവിന്റെ വയറ്റിൽ നിന്ന് 56 ബ്ലേഡുകൾ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. യുവാവ് ഇപ്പോൾ ചികിത്സയിലാണ്. രാജസ്ഥാനിലെ ജലോറിലെ സഞ്ചൗറിൽ താമസക്കാരനായ യെസ്പാൽ സിംഗ് എന്ന രോഗിയെ ഗുരുതരാവസ്ഥയിൽ ഞായറാഴ്ച മെഡിപ്ലസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്തുകൊണ്ടാണ് ഇയാൾ ഇത്രയധികം ബ്ലേഡുകൾ വിഴുങ്ങിയതെന്ന് അജ്ഞാതമാണ്. നഗരത്തിലെ ഒരു സ്വകാര്യ ഡെവലപ്പറിലാണ് യുവാവ് ജോലി ചെയ്തിരുന്നതെന്നാണ് വിവരം. ബാലാജിയിലെ വാടകമുറിയിൽ നാല് യുവാക്കൾക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. ഞായറാഴ്ച, തനിച്ചായിരുന്ന യെസ്പാൽ രക്തം ശർദ്ദിക്കുകയും വയർ വീർക്കുകയും ചെയ്തു. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഓഫീസിലെ സുഹൃത്തുക്കളെ അറിയിച്ചതനുസരിച്ച് അവർ എത്തി മൻമോഹൻ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ ഓക്‌സിജന്റെ അളവ് 80 ആയിരുന്നെന്നും ഉടൻ എക്‌സ്‌റേ നടത്തിയെന്നും ഡോക്ടർ നർസി റാം ദേവസി പറഞ്ഞു. വയറിനുള്ളിൽ ബ്ലേഡുകളുണ്ടായിരുന്നതായി കണ്ടെത്തി. ആദ്യം തൊണ്ടയിലെ ബ്ലേഡുകൾ നീക്കം ചെയ്യാൻ ഡോക്ടർ ദേവസി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡോ.ദേവസി, ഡോ. പ്രതിമ വർമ, നിയോനാറ്റൽ ആൻഡ് പീഡിയാട്രീഷ്യൻ ഡോ. പുഷ്പേന്ദ്ര, ഡോ. ധവൽ ഷാ, ഡോ. ഷീല ബിഷ്‌ണോയ്, ഡോ. നരേഷ് ദേവസി രാംസിൻ, ഡോ. അശോക് വൈഷ്ണവ് എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

മൂന്ന് പാക്കറ്റ് ബ്ലേഡുകൾ യുവാവ് വിഴുങ്ങിയതായി തോന്നുന്നുവെന്ന് ഡോക്ടർ ദേവസി പറഞ്ഞു. കവറുകൾ വയറിനുള്ളിൽ അലിഞ്ഞുചേർന്ന നിലയിലായിരുന്നു.ഇത് കുടലിന്റെയും ആമാശയത്തിന്റെയും ആന്തരിക പാളിയിൽ നിരവധി മുറിവുകൾ ഉണ്ടാക്കി. ബ്ലേഡുകൾ നീക്കം ചെയ്തു, മുറിവുകൾ ഭേദമായിക്കൊണ്ടിരിക്കുകയാണ്. വിവരമറിഞ്ഞ് കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി. ചില മാനസികരോഗങ്ങൾ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ കടുത്ത വിഷാദമോ ഉത്കണ്ഠയോ അനുഭവിക്കുമ്പോഴോ സാധാരണയായി രോഗി അത്തരം വസ്തുക്കൾ വിഴുങ്ങാൻ പ്രവണത കാണിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments