പെൺകുട്ടികൾക്ക് ലെഗ് എക്സര്‍സൈസ് നിര്‍ബന്ധം, തുറിച്ചുനോട്ടം സഹിക്കാനാകില്ല; ജിമ്മിൽ വിദ്യാർഥിനിക്കുനേരെ മലയാളി കോളേജ് പ്രിൻസിപ്പൽ കാട്ടിക്കൂട്ടിയത് ചില്ലറയൊന്നുമല്ല ! ഒടുവിൽ അറസ്റ്റ്

26

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളിയായ കോളേജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാം ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സൈദാപേട്ട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്‌ലറ്റ് കൂടിയാണ് ജോര്‍ജ്. മുന്‍പും ഇയാള്‍ പല പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയിരുന്നു. ജിമ്മില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇയാളുടെ പെരുമാറ്റം പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ ഭീഷണിയായി. നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാളുടെ ഭീഷണി. എന്നാല്‍, പെണ്‍കുട്ടി മാനേജ്മെന്‍റിനോട് പരാതിപ്പെട്ടു.

സമാനമായ ആരോപണങ്ങള്‍ തുടരെ ഉയര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതി ഗൗരവമായെടുത്ത കോളേജ് മാനേജ്മെന്‍റ് മാര്‍ച്ച്‌ 11 ന് പൊലീസില്‍ പരാതിപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്‍റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, ജിം സെഷനില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശത്തോട് കൂടി ഇയാള്‍ സ്പര്‍ശിച്ചു. ഇത് കൂടാതെ, സ്പെഷ്യല്‍ ട്രെയിനിങ്ങിനായി വൈകുന്നേരങ്ങളില്‍ ജിമ്മില്‍ എത്തുന്ന മറ്റ് പെണ്‍കുട്ടികളോട് ഇയാള്‍ ക്രഞ്ച് എക്സര്‍സൈസും ലെഗ് എക്സര്‍സൈസും ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നു. പെണ്‍കുട്ടികളോടുള്ള ഇയാളുടെ പെരുമാറ്റവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ജിമ്മില്‍ പോകുമ്ബോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിനകത്തേക്കുള്ള ഇയാളുടെ തുറിച്ചുനോട്ടം സഹിക്കാനാകില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.