HomeAround Keralaപ്രണയ പരാജയത്തിനും ഇനി ഇൻഷുറൻസ് പരിരക്ഷ ! കാമുകി വഞ്ചിച്ചപ്പോൾ യുവാവിന് ലഭിച്ചത് 25000 രൂപ...

പ്രണയ പരാജയത്തിനും ഇനി ഇൻഷുറൻസ് പരിരക്ഷ ! കാമുകി വഞ്ചിച്ചപ്പോൾ യുവാവിന് ലഭിച്ചത് 25000 രൂപ !

പല രീതിയിലുള്ള പ്രണയ പരാജയങ്ങള്‍ നാം ദിവസവും വായിക്കാറുണ്ട്. അതിൽത്തന്നെ പ്രതികാരത്തിന്റെ വാർത്തകളാണ് അധികവും. എന്നാൽ ഇവിടെ വ്യത്യസ്തമായ ഒരു പ്രണയ പരാജയ അനുഭവമാണ് വാർത്തയാകുന്നത്. പരീക്ഷിക്കാവുന്ന മാതൃകയാണ് പ്രതീക് ആര്യന്‍ എന്ന യുവാവ് ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്. പ്രണയത്തിലായതിന് പിന്നാലെ തന്നെ കാമുകിയും യുവാവും ചേര്‍ന്ന് ഒരു ജോയിന്‍റ് അക്കൌണ്ട് തുടങ്ങിയിരുന്നു. എല്ലാ മാസവും 500 രൂപ വീതം ഈ അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. പ്രണയ ബന്ധത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് ആ പണം മുഴുവനായി എടുക്കാമെന്നതായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന ധാരണ. ഹൃദയ തകര്‍ച്ചയ്ക്കുള്ള ഇന്‍ഷുറന്‍സ് ഫണ്ട് എന്നായിരുന്നു ഇതിന് ഇവര്‍ നല്‍കിയ പേര്. ഇതനുസരിച്ച് കാമുകി ചതിച്ചതോടെ ഇന്‍ഷുറന്‍സ് തുക യുവാവിന് ലഭിക്കുകയായിരുന്നു.

പ്രണയം പരാജയമായതിന് പിന്നാലെ പ്രതികരാം ചെയ്യാനിറങ്ങുന്നവര്‍ കര്‍ശനമായും പിന്തുടരേണ്ട മാതൃകയാണ് ഇതെന്നാണ് പ്രതീക് ആര്യന്‍റഎ ട്വീറ്റിന് ലഭിക്കുന്ന പ്രതികരണം. എന്നാൽ, ഇരുപത്തയ്യായിരം രൂപ പോയാലെന്താ നിന്റെ കയ്യില്‍ നിന്ന് ആ കുട്ടി രക്ഷപെട്ടല്ലോ എന്ന് യുവാവിനെ പരിഹസിക്കുന്നവരും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments