
വീടിനുള്ളിൽ 55 കാരിയായ അമ്മയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൾ അറസ്റ്റിൽ. മുംബൈയിലെ ലാൽബോഗ് പ്രദേശത്താണ് വീടിനുള്ളിൽ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ബിനാ ജെയിണ് എന്ന സ്ത്രീയുടെ മൃതേദഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് മൃതദേഹം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിധവയായ സഹോദരിയെ കാണാനില്ലെന്ന് അറിയിച്ച് സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പരിശോധനയ്ക്കായി പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആദ്യം യുവതി വീടിനകത്ത് കയറാന്‍ അനുവദിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ മരണശേഷം, പതിനാറുവര്‍ഷം മുന്‍പാണ് ഇവര്‍ പല്‍ഗാറില്‍ നിന്ന് ലാല്‍ ബാഗിലേക്ക് താമസം മാറിയത്. ഇടയ്ക്ക് വീണയെ സന്ദര്‍ശിക്കാനെത്തുന്ന സഹോദരന്‍ ഇവര്‍ക്ക് സാമ്ബത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി നിരവധി തവണ വീട്ടിലെത്തിയിട്ടും സഹോദരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓരോ തവണയും മകള്‍ ഒരോരോ കാര്യങ്ങള്‍ പറഞ്ഞ് സഹോദരനെ ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയതോടെ മകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൂന്നു മാസം മുമ്പ് റിംപിൾ ബിനയെ കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ശേഷം മൃതദേഹം കപ്ബോർഡിൽ സൂക്ഷിച്ചു. മൃതദേഹത്തിന്റെ കൈകാലുകൾ മൂർച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചെന്നും പൊലീസ് അറിയിച്ചു.