HomeUncategorizedമാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

മാങ്കുളത്തുനിന്നും പ്രകൃതിയിലേക്കൊരു മടക്കം: വൈൽഡ് എലിഫന്റ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട് !

ഓരോ യാത്രയും പ്രകൃതിയിലേക്കുള്ള മടങ്ങിപ്പോക്കാണ്, ഒരുതരത്തിൽ. എല്ലാം മറന്നു മനസ്സും ശരീരവും വിശുദ്ധീകരിക്കുന്ന പുണ്യ യാത്രയാകണം ഓരോ യാത്രകളും. എക്കോ-ടൂറിസം എന്നാൽ വിനോദസഞ്ചാരമായി തെറ്റിദ്ധരിച്ചാണ് ഓരോ അവധി കിട്ടുമ്പോഴും കൂട്ടത്തോടെ ആളുകൾ ഏതെങ്കിലും മലമുകളിലേക്ക് കയറുന്നത്. അവിടെപ്പോയി തണുത്ത മുറികളിൽ അവധിക്കാലം ആഘോഷിച്ചുതീർക്കുന്നവർക്കായി അത്തരം സ്ഥലങ്ങൾ നിങ്ങളുടെ അടുത്തുതന്നെ ഉണ്ടാവില്ലേ? എന്തിനു പണം മുടക്കി യാത്രകൾ?പ്രകൃതിയെ അറിയാൻ, പച്ചയായി അറിയാൻ, പ്രകൃതി തരുന്ന നന്മകൾ കലർപ്പില്ലാതെ ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇടുക്കി ജില്ലയിലെ മാങ്കുളത്തിനടുത്തുള്ള വൈൽഡ് എലിഫന്റ് എന്ന ഈ സ്ഥലത്തെത്തണം.00ഇടുക്കിയിലെ ടൂറിസമെന്നാൽ മിക്കവർക്കും മൂന്നാർ മാത്രമാണ്. എന്നാൽ അതിലുമെത്രയോ അനുഗ്രഹം നിറഞ്ഞ സ്ഥലങ്ങൾ മൂന്നാറിനടുത്തുതന്നെയുണ്ട് എന്ന് പലർക്കും അറിയില്ല. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മാങ്കുളത്തിനടുത്തുള്ള വൈൽഡ് എലിഫന്റ് എന്ന ഈ കാടനുഭവം. പേരുപോലെ തന്നെ കാടുമായി അത്രയേറെ അടുത്തുകിടക്കുകയാണ് ഈ റിസോർട്ടും അതുമായി ബന്ധപ്പെട്ട മറ്റു സൗകര്യങ്ങളും. ഒരു സാധാരണ റിസോർട്ട് അനുഭവത്തിനായി നിങ്ങൾ ഇവിടേക്കു വന്നാൽ, ഒരുപക്ഷെ നിരാശപ്പെട്ടേക്കാം. എന്നാൽ, കാടിനെ അടുത്തറിയണോ? അവിടുത്തെ ജീവിതങ്ങൾ അടുത്തറിയണോ ? കാട്ടിലൂടെ കാട്ടുപഴങ്ങളും കഴിച്ചു ഒരു സാഹസിക യാത്രയ്ക്ക് തയാറാണോ ? ഇതിനൊക്കെ ഇത്രയും നല്ല സ്ഥലം ഇന്ത്യയിലെന്നല്ല, ലോകത്തു തന്നെ അപൂർവ്വം.img-20170624-wa0057 ഹണിമൂൺ കോട്ടേജ്

പ്രകൃതിയുമൊത്ത് ഒരു ഹണി മൂണാഘോഷം പ്ലാൻ ചെയ്യുന്നവർക്ക് ധൈര്യമായി ഇവിടേക്ക് വരാം. ഇനി ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ഇഷ്ടപ്പെടുന്നോ? അതിനുമുണ്ട് ഇവിടെ സൗകര്യം. നിങ്ങളുടെ ഭാര്യക്ക് ആദ്യമായി കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം തന്നെയാവും ഇവിടുത്തെ ഹണിമൂൺ ദിവസങ്ങൾ.img-20170624-wa0039മൂന്നാർ അഡ്വെഞ്ചർ

ഇനി അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അതും ഇവിടെ ഒരുക്കിയിട്ടുണ്ട്. 4 വീൽ ജീപ്പിൽ കാട്ടിലൂടെ, പാറക്കെട്ടുകളിലൂടെ ഒരുക്കുന്ന ഓഫ് റോഡ് ജീപ്പ് യാത്ര മറക്കാനാവാത്ത അനുഭൂതി സമ്മാനിക്കും. ഗുഹകളിലൂടെ, പുഴയിലൂടെ, ചിലപ്പോൾ വലിയ വെള്ളച്ചാട്ടത്തിനരികിലൂടെ കടന്നുപോകുന്ന ഈ യാത്ര ഒരിക്കലെങ്കിലും ആസ്വദിക്കണം. തദ്ദേശീയരായ ആളുകളാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് എന്നതാണ് പ്രസ്‌ഥാന സവിശേഷത. അതിനാൽ നിങ്ങൾക്ക് ഒരു കാഴ്ചയും നഷ്ടമാവില്ല.img-20170624-wa0056ട്രക്കിങ്

കാട്ടിലേക്കൊരു ട്രക്കിങ് ആയാലോ ? എലെഫന്റ്റ് റിസോർട്ട് അതിനും സൗകര്യം ഒരുക്കുന്നുണ്ട്. 12 വെള്ളച്ചാട്ടങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ഈ റിസോർട്ട്. കാട്ടിലൂടെ ഒരു ദിവസം മുഴുവൻ നീളുന്ന ട്രക്കിങ് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധമാകും. ഇതിനിടയിൽ ഏലക്ക പറിക്കാം, കാപ്പിക്കുരു പറിക്കാം , ആദിവാസി വിഭവങ്ങൾ രുചിക്കാം, നല്ല നാടൻ കപ്പ പുഴുങ്ങിയതും കാന്താരി മുളകും കട്ടൻ കാപ്പിയും കുടിച്ചു തണുപ്പിലൂടെയുള്ള ആ യാത്രയുണ്ടല്ലോ, അതിന്റെ സുഖം തരാൻ മറ്റെന്തിനു കഴിയും ? രാത്രി ടെന്റുകളിലെ താമസം, മരക്കുടിലുകളിൽ കാടിന്റെ മടിത്തട്ടില് ഉറക്കം, കാട്ടരുവിലെ കുളി, ആദിവാസികളുടെ തനതു കലാരൂപങ്ങളിലൂടെ പ്രദർശനം ഇവയെല്ലാം വൈൽഡ്എ ലിഫന്റ് റിസോർട്ടിലെത്തുന്നവർക്കു കരുതിവച്ചിരിക്കുന്ന പ്രകൃതിയുടെ സമ്മാനങ്ങളാണ്. img-20170624-wa0037ടൂറിസം ഒരു ജീവിതചര്യയാണ് ഇവിടെ എല്ലാവർക്കും. ഒന്നിലും മായമില്ല. പ്രകൃതിയിൽ നിന്നെടുക്കുന്ന, നേരിട്ട് നമുക്ക് നൽകുന്നു. നേരിന്റെ നന്മയുള്ള മുഖങ്ങൾ എവിടെയും കാണാം. ഇന്നത്തെ വേഗതയേറിയ ഈ ലോകത് നമുക്ക അല്പമൊന്നു ആശ്വസിക്കാം ഇതുപോലുള്ള സംരംഭങ്ങൾ ചിലതെങ്കിലും നമുക്ക് ചുറ്റുമുള്ളത്. നമുക്ക് നഷ്ടമായത് നമ്മുടെ മക്കൾ നേടട്ടെ. ഇനി മടിക്കേണ്ട കുട്ടികളുമായി വേഗം മാങ്കുളത്തെ ഈ കാടനുഭവത്തിലേക്ക് യാത്ര പുറപ്പെട്ടോളൂ…

Wild Elephant Eco-Friendly Resort
Viripara, Kallar Mankulam Road
Munnar Kerala
Pin – 685565
8330038117, 9562117888, 8281947099
FOR BOOKING:
Whispering Glade: www.whisperingglade.in
Wildelephant ecofriendly resort: www.wildelephant.in
miracle mud house: www.miraclemudhouse.com
Email : mail@wildelephant.in
mail@wildelephant.co.in.

 

 

fb-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments