HomeWorld NewsGulfഫ്രീലാൻസ് വർക്ക് വിസ പദ്ധതി ഊർജിതമാക്കാനൊരുങ്ങി യു.എ.ഇ ; ഏതു രാജ്യത്തു താമസിച്ചും ജോലി ചെയ്യാം;...

ഫ്രീലാൻസ് വർക്ക് വിസ പദ്ധതി ഊർജിതമാക്കാനൊരുങ്ങി യു.എ.ഇ ; ഏതു രാജ്യത്തു താമസിച്ചും ജോലി ചെയ്യാം; അവിദഗ്ധർക്കും അവസരങ്ങൾ: പൂർണ്ണ വിവരങ്ങൾ അറിയാം

ഒട്ടനവധി ആനുകൂല്യങ്ങളുമായി യുഎഇ ഫ്രീലാൻസ് വർക്ക് പദ്ധതി ഊർജിതമാക്കുന്നു. നേരത്തേ വിദഗ്ധ മേഖലയിൽ ഏതാനും തൊഴിലുകളിൽ മാത്രമുണ്ടായിരുന്ന പദ്ധതി കൂടുതൽ രംഗത്തേക്ക് വ്യാപിപ്പിക്കും. ഏതൊക്കെ തൊഴിൽ രംഗങ്ങളാണെന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച ഫ്രീലാൻസ് വീസയാണ് കൂടുതൽ ആനുകൂല്യങ്ങളോടെ പരിഷ്കരിക്കുന്നത്. 2023 ന്റെ മൂന്നാം പാദത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതിയ പെർമിറ്റ് രാജ്യത്തിനകത്തും ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഫ്രീലാൻസർമാരെ ജോലി ചെയ്യാൻ പ്രാപ്തരാക്കുന്നുവെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ അവാർ പറഞ്ഞു.

അവിദഗ്ധർക്ക് തൊഴിലവസരം, ഒരേ സമയം ഒന്നിലേറെ ജോലി, ഏതു രാജ്യത്തു താമസിച്ചും ജോലി തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങൾ പുതിയ വിസയ്ക്ക് ഉണ്ടാകും. 2024ന് അകം 24,000 പേർക്ക് ഇതിലൂടെ ജോലി ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഫ്രീലാൻസ് ജോലിക്ക് മന്ത്രാലയ റജിസ്ട്രേഷൻ നിർബന്ധമാണ്. ഈ ഫ്രീലാൻസ് വീസയിൽ യുഎഇയിലെത്തി ജോലി ചെയ്യുന്നവർക്ക് മറ്റു പാർട് ടൈം ജോലികളും ചെയ്യാം. എന്നാൽ ഏറ്റെടുക്കുന്ന ജോലികൾ വൃത്തിയായും സമയബന്ധിതമായും പൂർത്തിയാക്കണം. ഇതിലൂടെ ഏതെങ്കിലും ഒരു സ്പോൺസറുടെ കീഴിൽ വർഷങ്ങളോളം കഴിയേണ്ട അവസ്ഥ ഒഴിവാക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments