
ലോകത്തെ ഏറ്റവും അപകടകാരികളായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നായ ഇന്തോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഉയര്‍ന്ന ചാരത്തില്‍ എട്ടു ഗ്രാമങ്ങള്‍ പൂര്‍ണമായും മൂടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയുടെ സാംസ്‌കാരിക നഗരമെന്ന് അറിയപ്പെടുന്ന യോഗ്യകര്‍തയുടെ 28 കിലോമീറ്റര്‍ വടക്ക് മാറിയാണ് ഈ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. 2010ല്‍ മെരാപി പൊട്ടിത്തെറിച്ചപ്പോള്‍ 300ല്‍ കൂടുതല്‍ പേരാണ് കൊല്ലപ്പെട്ടത്. 28,0000 പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നു. 1930ലാണ് മെരാപി പൊട്ടിത്തെറിച്ച് അതിഭീകര ദുരന്തമുണ്ടായത്. അന്ന് 1,300പേര്‍ കൊല്ലപ്പെട്ടു. 1994ല്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 60പേര്‍ കൊല്ലപ്പെട്ടു. വീഡിയോ കാണാം
Gunung Merapi kembali muntahkan awan panas guguran (APG), Sabtu (11/3) pukul 12.12 WIB ke arah Kali Bebeng/Krasak. Balai Penyelidikan dan Pengembangan Teknologi Kebencanaan Geologi (BPPTKG) Daerah Istimewa Yogyakarta mengatakan erupsi masih berlangsung hingga pukul 12.31. pic.twitter.com/MNMtdIS0Tr
— BNPB Indonesia (@BNPB_Indonesia) March 11, 2023