
തെന്നിന്ത്യയിലെ പ്രേക്ഷകർക്കു പ്രിയപ്പെട്ട നടിയായ മീന സിനിമമേഖലയില്‍ എത്തിയിട്ട് നാല്‍പ്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി തമിഴിൽ മീന അറ്റ് 40 എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. രജനികാന്ത് ആയിരുന്നു ഷോയില്‍ വിശിഷ്ടാതിഥിയായി എത്തിയത്. മീനയ്‌ക്കൊപ്പമുളള അനുഭവങ്ങൾ അദ്ദേഹം വേദിയില്‍ പങ്കുവച്ചു. അതിനിടയില്‍ മീനയുടെ മകള്‍ നൈനികയുടെ ഫാൻ മൊമന്റും അതേവേദിയിൽവച്ച് നടന്നു. സൂപ്പര്‍സ്റ്റാറിന്റെ ഒരു ഉമ്മയായിരുന്നു നൈനികയുടെ വലിയ ആഗ്രഹം. സ്റ്റേജില്‍വച്ച് രജിനിയോട് നൈനിക ഇക്കാര്യം പറഞ്ഞു. ഉടൻ തന്നെ നൈനികയെ ചേർത്തുപിടിച്ച് ഉമ്മ നൽകുയായിരുന്നു രജനി. ഖുശ്ബു, ജീവ, ബോണി കപൂർ, ശരത് കുമാർ, രാധിക ശരത് കുമാർ, ശങ്കർ, റോജ, പ്രഭുദേവ, സ്‌നേഹ, പ്രസന്ന,പൂർണിമ ഭാഗ്യരാജ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, കങ്കണ റണൗട്ട്, മഞ്ജു വാരിയർ തുടങ്ങിയവർ വിഡിയോ സന്ദേശം വഴിയും മീനയ്ക്ക് ആശംസകളറിയിക്കുന്നുണ്ട്.