നടൻ സൗബിൻ ഷാഹിറിനെ സത്യത്തിൽ ഒമർ ലുലു ചീത്ത വിളിച്ചോ? പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടുകൾക്കുപിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഒമർ ലുലു !

266

നടന്‍ സൗബിന്‍ ഷാഹിറിനെ സംവിധായകന്‍ ഒമര്‍ ലുലു ചീത്ത വിളിക്കുന്നു എന്ന തരത്തില്‍ ചില ഫേസ്ബുക് സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണ് എന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ അറിവില്‍ ഇത്തരം ഒരു പോസ്റ്റ് തന്റെ പേജില്‍ വന്നിട്ടില്ല. തന്റെ ചില സുഹൃത്തുക്കള്‍ അയച്ചുതന്നപ്പോള്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റിന്റെ കാര്യം താന്‍ അറിയുന്നതെന്നും ഒമര്‍ ലുലു പറയുന്നു.

‘ഇന്നലെ മുതല്‍ ചില സുഹൃത്തുക്കള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്ന് എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന ചോദിക്കുന്നുണ്ട്. അപ്പോഴാണ് സിനിമാതാരം സൗബിന്‍ ഷാഹിറിനെ ചീത്ത വിളിച്ചുകൊണ്ടുള്ള ആ പോസ്റ്റിനെക്കുറിച്ച്‌ ഞാന്‍ അറിയുന്നത്. എന്റെ ഫെയ്‌സ്ബുക് പേജ് മാനേജ് ചെയ്യുന്നത് നാലുപേരാണ്. അവര്‍ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് എനിക്ക് അറിയില്ല. എന്റെ പേജില്‍ അത്തരമൊരു പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല. ഈ സ്‌ക്രീന്‍ ഷോട്ട് ആരോ മനഃപൂര്‍വം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്.”