കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ കൈവശപ്പെടുത്തിയാല്‍ യുഎഇയില്‍ കടുത്ത ശിക്ഷ ലഭിക്കും. 20,000 ദിര്‍ഹം പിഴയും രണ്ടു വര്‍ഷം തടവും വരെ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. ഒരാള്‍ക്ക് എന്തെങ്കിലും സാധനങ്ങള്‍ കളഞ്ഞുകിട്ടിയാല്‍ 48 മണിക്കൂറിനകം അത് അധികൃതര്‍ക്ക് കൈമാറിയിരിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് പിടിച്ചെടുക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. സാധനങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് മാതൃകയാകുന്നവര്‍ക്ക് പോലീസ് സമ്മാനങ്ങളും നല്‍കാറുണ്ട്. എന്നാൽ, കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ സ്വന്തമാണെന്ന രീതിയില്‍ ഇത് ഉപയോഗിച്ചാല്‍ ഫെഡറല്‍ നിയമത്തിന്റെ 454 ആര്‍ട്ടിക്കിള്‍ പ്രകാരം ശിക്ഷ ലഭിക്കുന്നതാണ്. കളഞ്ഞുകിട്ടുന്ന വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ ലഭ്യമാക്കാന്‍ ദുബായ് പോലീസിന് പ്രത്യേകം സംവിധാനവും ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലവും ദുബായ് പോലീസിനുണ്ട്. കിട്ടുന്ന സാധ നങ്ങളുടെ ഉടമകളെ ബന്ധപ്പെടാന്‍ കഴിയുമെങ്കില്‍ അവരോട് തന്നെ വന്ന് സാധനങ്ങള്‍ തിരികെ വാങ്ങാന്‍ ആവശ്യപ്പെടാറാണ് പതിവ്.
Home News Latest News ഇത്തരം വസ്തുക്കൾ കളഞ്ഞുകിട്ടിയാൽ ഉടൻ തിരിച്ചേൽപിച്ചോളൂ; ഇല്ലെങ്കിൽ കനത്ത പിഴ ലഭിക്കും; യുഎഇയിലെ പുതിയ നിയമം...