HomeUncategorized'മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ നല്ല ആശാരിമാരാണ്, ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ' ; ഓസ്കാർ...

‘മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ നല്ല ആശാരിമാരാണ്, ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ’ ; ഓസ്കാർ വിവാദത്തിൽ ഹരീഷ് പേരടി

95-ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ ഒരിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടുവിന് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സംഗീത സംവിധായകന്‍ കീരവാണി വേദിയില്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇത്തരമൊരു വേദി സ്വപ്‌നം കണ്ടിരുന്നതാണെന്നും അത് യാഥാര്‍ത്ഥ്യമാകാന്‍ ഒപ്പം നിന്ന ഏവര്‍ക്കും നന്ദിയും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ കുട്ടിക്കാലത്ത് വളര്‍ന്നത് ‘കാര്‍പെന്റേഴ്‌സിനെ’ കണ്ടുകൊണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കീരവാണി പറഞ്ഞ കാര്‍പെന്റേഴ്‌സ് എന്ന വാക്ക് പലരും മനസിലാക്കിയത് മറ്റൊരു രീതിയിലായിരുന്നു. കാര്‍പെന്റേഴ്‌സിനെ ആശാരിമാരെന്നാണ് പലരും വിവര്‍ത്തനം ചെയ്തത്. എന്നാല്‍ കീരവാണി പറഞ്ഞ ‘കാര്‍പെന്റേഴ്‌സ്’ വെസ്റ്റേണ്‍ മ്യൂസിക് ബാന്‍ഡിനെ കുറിച്ചായിരുന്നു. സംഭവത്തിന് പിന്നാലെ ഇത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയുമുണ്ടായി.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരാടി. സംഗീതത്തിലെ അളവും തൂക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചന്മാര്‍.. കാര്‍പെന്റേഴ്‌സ് എന്ന സംഗീത ബാന്‍ഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോള്‍ അതായിരിക്കാം എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

‘Carpenters-നെ ആശാരിമാര്‍ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തൂക്കവും കൃത്യമായി അറിയുന്നവര്‍ തന്നെയാണ് സംഗീതത്തിലെ പംരുന്തച്ചന്മാര്‍.. Carpenters എന്ന സംഗീത ബാന്‍ഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോള്‍ അതായിരിക്കാം. എനിക്കറിയില്ല..എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായ്മയ്‌ക്ക് ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ പറ്റുന്ന പേരാണ് ‘ആശാരിമാര്‍’ അല്ലെങ്കില്‍ ‘പെരുന്തച്ചന്മാര്‍’.

എന്റെ അഭിപ്രായത്തില്‍ കീരവാണിയും എആര്‍ റഹ്‌മാനും, അമിതാഭ് ബച്ചനും, രജനികാന്തും, കമലഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്.അളവും തൂക്കവും അറിയുന്ന നിര്‍മ്മാണത്തിന്റെ സൗന്ദര്യ ശാസ്ത്രമറിയുന്ന പെരുന്തച്ചന്മാര്‍.. മാദ്ധ്യമ പ്രവര്‍ത്തകരുടെ ഒരു ചെറിയ തെറ്റ്.. ഒരു വലിയ ശരിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments