HomeFaithവല്ലാർപാടത്തമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു ; 3 ദിവസം കായലിന്റെ അടിത്തട്ടിൽ കഴിഞ്ഞ മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി...

വല്ലാർപാടത്തമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചു ; 3 ദിവസം കായലിന്റെ അടിത്തട്ടിൽ കഴിഞ്ഞ മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി ജീവനോടെ തിരിച്ചെത്തി !

524 ല്‍ ആണ് പോര്‍ച്ചുഗീസുകാര്‍ വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ നാമത്തില്‍ ഒരു ദേവാലയം നിര്‍മ്മിച്ചത്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയം കൂടിയായിരുന്നു വല്ലാര്‍പാടം പള്ളി.

 

 

പക്ഷേ 1676 ലെ വെള്ളപ്പൊക്കം ഈ ദേവാലയത്തെ തകര്‍ത്തു. അള്‍ത്താരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന വിമോചനനാഥയുടെ ചിത്രം ഒഴുകിപ്പോയി. അന്ന് കൊച്ചി ദിവാനായിരുന്ന രാമന്‍ പാലിയത്തച്ചനാണ് ഈ ചിത്രം കായലില്‍ നിന്ന് കണ്ടെടുത്ത് പള്ളിയധികാരികള്‍ക്ക് തിരികെ നല്കിയത്.

 

 

ആദ്യ പള്ളി നാമവശേഷമായപ്പോള്‍ പുതിയൊരു പള്ളിക്കുള്ള സ്ഥലം അദ്ദേഹം ദാനമായി നല്കി. ഈ പള്ളി വിമോചനനാഥയുടെ നാമത്തിലുള്ള പള്ളിയായിരുന്നു. അങ്ങനെ വിമോചനനാഥയുടെ നാമത്തില്‍ പുതിയപള്ളി സ്ഥാപിതമാകുകയും മാതാവിന്റെ ചിത്രം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.

p1

ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണു പരി. മാതാവിന്‍റെ നാമധേയത്തിലുള്ള വല്ലാര്‍പാടം പള്ളി. 13ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് ഈ പള്ളി നിര്‍മിക്കപ്പെടുന്നതും അവര്‍ കൊണ്ടുവന്ന “മാതാവിന്‍റെ തിരുചിത്രം’ വഴി വിശ്വാസികളുടെ മനസ്സിലേയ്ക്ക് അനുഗ്രഹമായി എത്തിപ്പെടുന്നതും. വല്ലാര്പാടത്തമ്മയുടെ ശക്തിയുള്ള നാമത്തിൽ നടന്ന ഈ സംഭവത്തെ അത്ഭുതം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ.

 

 
കുഞ്ഞിന് ചോറൂട്ട് കര്‍മ്മം നടത്തുന്നതിനായി ബന്ധുക്കള്‍ക്കൊപ്പം മട്ടാഞ്ചേരിയിലേക്ക് വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു പള്ളിയില്‍ വീട്ടിലെ മീനാക്ഷിയമ്മ. സമയം നാലുമണി കഴിഞ്ഞിരുന്നു. വഞ്ചി രാമന്‍തുരുത്തിന് തെക്കുപടിഞ്ഞാറ് എത്തിയപ്പോഴേക്കും പ്രകൃതിയുടെ മട്ടും ഭാവവും മാറി. ശക്തമായ കാറ്റില്‍ വഞ്ചി ആടിയുലഞ്ഞു. വഞ്ചിയില്‍ നിലവിളികള്‍ ഉയര്‍ന്നു. അതിനും മീതെയെന്നോണം ഓളങ്ങള്‍ ഉയര്‍ന്നു.അടുത്ത നിമിഷം വഞ്ചി തലകീഴായ് മറിഞ്ഞു. കായലിലേക്ക് പതിയുന്നതിന് മുമ്പ് മീനാക്ഷിയമ്മയുടെ അധരങ്ങളില്‍ നിന്ന് ഒരു നിലവിളി ഉയര്‍ന്നു.

വല്ലാര്‍പാടത്തമ്മേ രക്ഷിക്കണേ..

 

 

 

വഞ്ചിയിലുണ്ടായിരുന്ന എല്ലാവരും ഏതൊക്കെയോ വിധത്തില്‍ രക്ഷപ്പെട്ടു. എന്നാൽ, മീനാക്ഷിയമ്മയെയും കുഞ്ഞിനെയും മാത്രം കണ്ടില്ല. പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്താന്‍ ആളുകള്‍ക്ക് കഴിഞ്ഞില്ല. അന്നുരാത്രി വല്ലാര്‍പാടം പള്ളി വികാരി ഫാ. മിഗുവേല്‍ കൊറയക്ക് ഒരു സ്വപ്‌നമുണ്ടായി. വല്ലാര്‍പാടത്തമ്മ മുമ്പില്‍ വന്ന് നിന്ന് പറയുന്നു, മീനാക്ഷിയമ്മയെയും കുഞ്ഞിനെയും രക്ഷിക്കണം. പക്ഷെ വെറും സ്വപ്‌നമെന്ന് കരുതി അതിനെ അച്ചന്‍ അവഗണിച്ചു. പിറ്റേന്ന് കായലില്‍ മീനാക്ഷിയമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. പക്ഷേ അപ്പോഴും മൃതദേഹം പോലും കിട്ടിയില്ല. അന്നുരാത്രിയും വികാരിയച്ചന് വല്ലാര്‍പാടത്തമ്മയുടെ ദര്‍ശനമുണ്ടായി. അമ്മ ആവശ്യപ്പെട്ടത് അതേ കാര്യം തന്നെ. മീനാക്ഷിയമ്മയെയും കുഞ്ഞിനെയും രക്ഷിക്കണം.

p2പിന്നെ അച്ചന് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് ദിവ്യബലിക്കിടെ അച്ചന്‍ താന്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച് വിശ്വാസികളോട് പറഞ്ഞു. ആ വാക്കിനെ അനുസരിച്ച് ആളുകള്‍ വലയും വഞ്ചിയുമായി കായലിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാഞ്ഞു. എല്ലാ വരും കരുതിയത് മൃതദേഹം എങ്കിലും കിട്ടുമല്ലോ എന്നാണ്. പക്ഷേ മൃതദേഹവും കിട്ടിയില്ല. നിരാശരായി തിരികെ പോരും നേരത്ത് ഒരു കൂട്ടര്‍ വഞ്ചിമറിഞ്ഞ ഭാഗത്ത് ഒരിക്കല്‍ക്കൂടി വലയെറിഞ്ഞു. വല വലിച്ചുകയറ്റാന്‍ സാധിക്കാത്തവിധത്തിലുള്ള ഭാരം അവര്‍ക്ക് അനുഭവപ്പെട്ടു.

 

 

 

അവര്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് വല വലിച്ചു. അപ്പോഴതാ വലയില്‍ മീനാക്ഷിയമ്മയും കുഞ്ഞും. അതും ജീവനോടെ.. കരയ്‌ക്കെത്തിയ മീനാക്ഷിയമ്മ കുഞ്ഞിനെയും എടുത്ത് കരഞ്ഞുകൊണ്ട് പള്ളിയിലേക്കാണ് ആദ്യം ഓടിയത്. വല്ലാര്‍പാടത്തമ്മയുടെ മുമ്പില്‍ സാഷ്ടാംഗം വീണ് മീനാക്ഷിയമ്മ അമ്മയ്ക്ക് നന്ദിയര്‍പ്പിച്ചു. മീനാക്ഷിയമ്മയും കുഞ്ഞും മൂന്നുദിവസം കായലില്‍ കഴിഞ്ഞിട്ടും ജീവനോടെ രക്ഷപ്പെട്ടു എന്നവിവരമറിഞ്ഞ് പള്ളിയിലേക്ക് ആളുകള്‍ കൂട്ടംകൂട്ടമായെത്തി.

 

 
മീനാക്ഷി അമ്മയും കുഞ്ഞും എങ്ങിനെ രക്ഷപെട്ടു? ആ അത്ഭുത സംഭവം ഇങ്ങനെ:

കായലിലേക്ക് മറിഞ്ഞപ്പോള്‍ മീനാക്ഷിയമ്മ വല്ലാര്‍പാടത്തമ്മേ എന്നാണല്ലോ വിളിച്ചത്. ജീവനോടെയിരുന്നാല്‍ അമ്മയ്ക്ക് ഞാനും കുഞ്ഞും അടിമയായി കഴിഞ്ഞുകൊള്ളാം എന്നും കാറ്റിലും കോളിലും ആടിയുലയുന്ന വഞ്ചിയിലിരുന്ന് മീനാക്ഷിയമ്മ നേര്‍ച്ച നേര്‍ന്നിരുന്നു. അടുത്തനിമിഷമാണത്രെ വഞ്ചി മറിഞ്ഞത്. പിന്നെ വെള്ളത്തില്‍ വച്ച് അത്യത്ഭുതകരമായ ഒരു കാഴ്ച മീനാക്ഷിയമ്മ കണ്ടു. അതിമനോഹരമായ ഒരു പൂന്തോട്ടം. അതിന്റെ നടുവില്‍ സുന്ദരിയായ ഒരമ്മ മകനെയും കൈയിലെടുത്തുപിടിച്ചു നില്ക്കുന്നു. ആ അമ്മയുടെ നോട്ടം മീനാക്ഷിയമ്മയിലും കുഞ്ഞിന്റെ നോട്ടം മീനാക്ഷിയമ്മയുടെ കുഞ്ഞിലുമായിരുന്നു. അത് വല്ലാര്‍പാടത്തമ്മയായിരുന്നു. ! എന്തോ അത്ഭുത ശക്തിയാൽ താൻ ഈ 3 ദിവസവും കായലിൽ നീന്തിയും പുല്ലിൽ പിടിച്ചും കിടക്കുകയായിരുന്നുവെന്നു മീനാക്ഷിയമ്മ പറയുന്നു. ഒരിക്കൽ പോലും ക്ഷീണമോ വിശപ്പോ തനിക്കോ കുഞ്ഞിനോ അനുഭവപ്പെട്ടില്ല എന്നും അവർ പറയുന്നു.
”ഞങ്ങളെ രക്ഷിച്ചത് വല്ലാര്‍പാടത്തമ്മയാണ്. ഇനിയെന്നും ഞങ്ങള്‍ വല്ലാര്‍പാടത്തമ്മയുടെ അടിമകളായിരിക്കും”. മീനാക്ഷിയമ്മ പറഞ്ഞു നിർത്തി.

 

 

വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ നാളെ മുതൽ 

വരാപ്പുഴ: ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ നാളെ ആഘോഷിക്കും. ഇന്നു വൈകിട്ട്‌ 5.30 നു കോട്ടപ്പുറം ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിനു മോണ്‍സിഞ്ഞോര്‍ ജോസഫ്‌ തണ്ണിക്കോട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. 9.30നു പാലിയം കുടുംബാംഗങ്ങള്‍ക്കും പള്ളിയില്‍ വീട്ടുകാര്‍ക്കും ആര്‍ച്ച്‌ ബിഷപ്പിനും സ്വീകരണം. വല്ലാര്‍പാടത്തമ്മ രക്ഷിച്ച മീനാക്ഷിയമ്മയുടെ പിന്‍തലമുറക്കാരായ വീട്ടുകാര്‍ നല്‍കിവരുന്ന മോര്‌ വിതരണം. തിരുനാള്‍ ദിവ്യബലിക്കു മുമ്പായി പാലിയത്തച്ചന്‍ വല്ലാര്‍പാടം പള്ളിക്കു നല്‍കിയ അള്‍ത്താരയില്‍ സ്‌ഥാപിക്കുന്ന കെടാവിളക്കില്‍ പാലിയം ട്രസ്‌റ്റ്‌ മാനേജര്‍ എണ്ണയൊഴിച്ച്‌ ദീപം തെളിയിക്കും. തുടര്‍ന്നു ദിവ്യബലി വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റണി സക്കറിയ വചന സന്ദേശം നല്‍കും. എട്ടാമിട തിരുനാള്‍ ഒക്‌ടോബര്‍ ഒന്നിനു നടക്കും.

മദ്യലഹരിയിൽ അന്തോണീസ് പുണ്യാളനോട് വെല്ലുവിളി; തൃശ്ശൂരിൽ യുവാക്കളുടെ അഞ്ചംഗ സംഘത്തിന് സംഭവിച്ചത്…..

യു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയിലേറെയാകും; വിലയും ! ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments