HomeCinemaമകന് ആക്ഷൻ പറഞ്ഞു മോഹൻലാൽ; ബറോസ്‌ ലൊക്കേഷനിൽ നിന്നൊരു അപൂർവ്വ കാഴ്ച !

മകന് ആക്ഷൻ പറഞ്ഞു മോഹൻലാൽ; ബറോസ്‌ ലൊക്കേഷനിൽ നിന്നൊരു അപൂർവ്വ കാഴ്ച !

2023ൽ ഏറ്റവും ‘ഹൈപ്പി’ൽ ഉള്ള ചിത്രങ്ങളിൽ ഒന്നാണ് നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്‌. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണ സമയത്ത് പുറത്തെത്തിയ ചിത്രങ്ങളിൽ പ്രണവിനെ കണ്ടെന്നത് പ്രണവ് അഭിനയിക്കുന്നുണ്ട് എന്ന വാർത്തകൾ പരത്തിയിരുന്നെങ്കിലും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ചിത്രത്തിൽ പ്രണവ് സഹ സംവിധായകനാണോ എന്നും സംശയമുണ്ടായിരുന്നു. എന്നാൽ, മോഹൻലാലും പ്രണവും ബറോസ് സെറ്റിൽ ഒന്നിച്ചുള്ള വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ പ്രണവിന് നിർദേശങ്ങൾ നൽകുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. പടിക്കെട്ടുകൾ ഇറങ്ങി വരുന്ന പ്രണവിനോട് ഷോട്ട് വിവരിക്കുകയാണ് മോഹൻലാൽ. ടി കെ രാജീവ് കുമാർ, സ്റ്റിൽ ഫോട്ടോഗ്രാഫർ അനീഷ് ഉപാസന തുടങ്ങിയവരെയും വീഡിയോയിൽ കാണാം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പലതും വിദേശത്ത് പുരോഗമിച്ച് വരികയാണ്.. 3ഡി ഫാൻറസി ചിത്രമായതിനാൽ ഗ്രാഫിക്സിന് അതീവ പ്രാധാന്യമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments