ജിമ്മിൽവച്ച് പ്രമുഖ നടനുനേരെ ആക്രമണം; യുവാവിന്റെ കത്തിയാക്രമണത്തിൽ നടന് ഗുരുതര പരിക്ക്: വീഡിയോ

23

പഞ്ചാബി നടന്‍ അര്‍മാന്‍ ധാലിവാലിന് നേരെ ആക്രമണം. അമേരിക്കയിലെ ഗ്രാന്‍ഡ് ഓക്‌സിലെ പ്ലാനറ്റ് ഫിറ്റ്‌നസ് ജിമ്മില്‍ വെച്ചായിരുന്നു നടന് നേരെ ആക്രമണം ഉണ്ടായത്. രാവിലെ 9.30 നായിരുന്നു സംഭവം. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ നടന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജിമ്മില്‍ വര്‍കൗട്ട് ചെയ്യുമ്പോഴായിരുന്നു കത്തിയുമായി അക്രമി അര്‍മാന്‍ ധാലിവാലിനെ ആക്രമിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. നടന്‍ അക്രമിയെ കീഴ്‌പ്പെടുത്തുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.