HomeCinemaസെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാൾ സമരവുമായി നടൻ ഭീമൻ രഘു; അടുത്തെത്തി കാരണമറിഞ്ഞവർ അമ്പരന്നു !

സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാൾ സമരവുമായി നടൻ ഭീമൻ രഘു; അടുത്തെത്തി കാരണമറിഞ്ഞവർ അമ്പരന്നു !

സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിനെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു. ‘പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് ഭീമന്‍ രഘുവിന്റെ സമരം.
കൈയില്‍ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ടുമിട്ടാണ് രഘു സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. എന്നാല്‍ മലയാള സിനിമയിലെ പ്രമുഖ നടന്‍ എന്തിനാണ് സമരം ചെയ്യുന്നതെന്ന് ആദ്യമൊന്നും ചുറ്റും കൂടിയവര്‍ക്ക് മനസിലായില്ല. പിന്നാലെ അദ്ദേഹം തന്നെ തന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു. പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടി എത്തിയതാണ് താരം.

”കൂട്ടത്തിലുള്ള ആർട്ടിസ്റ്റുകളൊന്നും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ല. ജനങ്ങളുമായി ഇന്‍ട്രാക്ട് ചെയ്യണം. എങ്കില്‍ മാത്രമേ പടത്തിന് ഗുണം കിട്ടത്തുള്ളൂ. ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ കഥ.ഞാന്‍ തന്നെ സംവിധാനം ചെയ്ത് ജനങ്ങളുടെ ഇടയിലേക്കിറക്കാന്‍ തീരുമാനിച്ചത്.” അദ്ദേഹം പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments