HomeAutoവാഹനപ്രേമികളുടെ കാത്തിരിപ്പിനും ആകാംഷയ്ക്കും വിരാമമിട്ട് മഹിന്ദ്ര XUV 700 കേരളത്തിലെത്തി; ഗ്രാൻറ് ലോഞ്ചിങ് നടത്തി പ്രയാഗ...

വാഹനപ്രേമികളുടെ കാത്തിരിപ്പിനും ആകാംഷയ്ക്കും വിരാമമിട്ട് മഹിന്ദ്ര XUV 700 കേരളത്തിലെത്തി; ഗ്രാൻറ് ലോഞ്ചിങ് നടത്തി പ്രയാഗ മാർട്ടിൻ

വാഹന പ്രേമികളുടെ കാത്തിരിപ്പിനും ആകാംഷയ്ക്കും വിരാമമിട്ട് XUV 700 കേരള മണ്ണിലെത്തി. കോട്ടയത്ത് ഹൊറൈസൺ ഷോറൂമിലായിരുന്നു XUV 700 ന്റെ ഗ്രാൻറ് ലോഞ്ചിങ്. പ്രശസ്ത തമിഴ്, മലയാള സിനിമ താരം പ്രയാഗ മാർട്ടിനും ചെയർമാൻ ഷാജി ജോൺ കണ്ണിക്കാട്ടും സംയുക്തമായി വാഹനത്തിന്റെ ലോഞ്ചിങ് നിർവഹിച്ചു. തുടർന്ന് വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവിങ്ങും നടത്തി.

വാഹന പ്രേമികൾ, പ്രത്യേകിച്ച് മഹിന്ദ്ര ആരാധകർ മാസങ്ങളായി കാത്തിരിക്കുന്ന മോഡലാണ് XUV 700. കൊതിപ്പിക്കുന്ന രൂപഭംഗിയും ആഡംബര ഇന്റീരിയറും കരുത്തുറ്റ എൻജിനുമാണ് വാഹനത്തിന്റെ പ്രത്യേകതകൾ. മഹീന്ദ്രയുടെ പുതിയ ലോഗോയുമായെത്തുന്ന ആദ്യ വാഹനം കൂടിയാണ് XUV 700. ഡ്രൈവർ ഉറങ്ങിപ്പോവുകയോ, ഡ്രൈവറുടെ അറ്റെൻഷൻ ലെവൽ കുറഞ്ഞു പോവുകയോ ചെയ്‌താൽ വണ്ടി ഓട്ടോമാറ്റിക്കായി ഓഫാകുകയോ വാണിംഗ് സിഗ്നൽ നൽകുകയോ ചെയ്യും. വാഹനത്തിന്റെ മുന്നിൽ പെട്ടെന്ന് മറ്റൊരു വാഹനമോ കാൽനടയാത്രികനോ വന്നാൽ വണ്ടി ഓട്ടോമാറ്റിക് ബ്രേക്ക് സിസ്റ്റം പ്രയോഗിക്കും. അലസ്‌ക ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ വാഹനം എന്ന നിലയിലും XUV 700 മുൻപിൽ നിൽക്കുന്നു.

വാഹനത്തിന്റെ പ്രധാന ഹൈലൈറ്റായി വിശേഷിപ്പിച്ചിരിക്കുന്നത് അഡ്രെനോക്ക്സ് കണക്റ്റഡ് കാർ സാങ്കേതികവിദ്യയാണ്. സോണിയുടെ 3D സൗണ്ട് സിസ്റ്റം, സ്മാർട്ട് ഡോർ ഹാൻഡിൽ, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈൻഡ് വ്യൂ മോണിറ്ററിങ്, ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, വയർലസ് ചാർജിങ് തുടങ്ങിയെ ഫീച്ചറുകളെല്ലാം മഹീന്ദ്രയ്ക്ക് സ്വന്തം. XUV 700 പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ലഭ്യമാണ്. മാനുവൽ- ഓട്ടോമാറ്റിക് ഗിയർ സിസ്റ്റത്തിൽ Rs. 11.99 ലക്ഷം മുതൽ ഏറ്റവും കൂടിയ ഇനമായ (Ax7 ലക്ഷ്വറി മോഡൽ) Rs. 21.09 ലക്ഷം രൂപയിൽ വരെ വാഹനം ലഭ്യമാണ്. വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിങ്ങിൽ മാനേജിങ് ഡയറക്ടർ എബിൻ കണ്ണിക്കാട്ട്, മിനി ഷാജി, ഡിംപിൾ എബിൻ, സ്റ്റെഫി ജോൺ ( ഡയറക്ടർ ), ജോൺ പോൾ (ജനറൽ മാനേജർ), ജേക്കബ് കെ.ജി (സർവീസ് ജിഎം), അലക്സ് അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments